ജോലിയിൽ നിന്ന് വിരമിച്ച ശേഷം വീട്ടുമുറ്റത്ത് ചിലവ് കുറഞ്ഞ രീതിയിൽ ഓർക്കിഡ് ഗാർഡനൊരുക്കിയിരിക്കുകയാണ് രാധാകൃഷ്ണനും ഭാര്യ ഉഷയും. ആർക്കും എളുപ്പത്തിൽ നട്ടു പരിപാലിക്കാവുന്ന രീതിയിലാണ് ഇവരുടെ കൃഷി രീതികൾ.
ഓർക്കിഡ് കൃഷിക്ക് ഒരുപാട് പണച്ചെലവും അധ്വാനവും ഉണ്ടെന്നാണ് മിക്കവാറും ആളുകളുടെ വിചാരം. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള പരിപാലനവും വളപ്രയോഗവുമൊക്കെയാണ് ഇവരുടെ തോട്ടത്തിൽ. മൂന്ന് ഇഞ്ച് വലിപ്പമുള്ള ഒരു പിവിസി പൈപ്പിലാണ് മുപ്പതോളം ഓർക്കിഡ് ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്.
green village app free download