ഭാഗം ഒന്ന്
ആരോഗ്യ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നാം ചർച്ച ചെയ്യുന്നതും അതിനുവേണ്ടി വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നതും. എന്നാൽ ആലുവയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ സുനീർ അറയ്ക്കൽ എന്ന ചെറുപ്പക്കാരൻ വ്യത്യസ്തമായ ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ്. എല്ലാവരും അതിരാവിലെ വ്യായാമത്തിനായി പലയിടങ്ങൾ തേടുമ്പോൾ സുനീർ തന്റെ പൂത്തുലഞ്ഞു നിൽക്കുന്ന പത്ത് സെന്റ് പഴത്തോട്ടത്തിലേക്ക് തൂമ്പയുമായി പോകുന്നു. കൃഷിചെയ്യാൻ സമയമില്ലയെന്ന് പറഞ്ഞ് കൃഷിയെ മാറ്റി നിർത്തുന്ന എല്ലാവർക്കും ഒരു മാതൃകയാണ് സംരംഭകനായ സുനീർ അറയ്ക്കൽ.
green village app free download