ഇസ്രയേൽ യാത്രയിൽ കണ്ടതും അറിഞ്ഞതും: യാത്രാവിശേഷങ്ങളുമായി യുവകർഷകൻ മാത്തുക്കുട്ടി |Israel Farm Visit
ഡിസംബറിൽ സംസ്ഥാന കൃഷിവകുപ്പ് പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇസ്രയേൽ യാത്രയെക്കുറിച്ച് അറിയുന്നത്. ബിഎംഡബ്ലുവിലെ ജോലി മതിയാക്കി മുഴുവൻ സമയ കർഷകനായും കാർഷിക സംരംഭകനായും മാറിയപ്പോൾ ഇസ്രയേൽ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നെങ്കിലും അവിടുത്തെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ പോകണമെന്നും മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ അവസരമൊരുക്കിയപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു. എന്റെ പഞ്ചായത്തായ മരങ്ങാട്ടുപിള്ളിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശങ്ങൾ അനുസരിച്ച് എയിംസ് പോർട്ടലിലൂടെ അപേക്ഷ നൽകി. വിഡിയോ കാണാം
കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇസ്രായേലിലേയ്ക്ക് Click Here
green village app free download