ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം
നമ്മളെല്ലാവരും അടുക്കളത്തോട്ടത്തിൽ തക്കാളി ചെടി വച്ചുപിടിപ്പിക്കുന്നവരാണ്. എന്നാൽ തക്കാളി ചെടിയിൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ രോഗങ്ങൾ വന്നുപ്പെടാറുണ്ട്. അഴുകൽ രോഗം, വാട്ടരോഗം, ഇലകളുടെ കുരുടിപ്പ്, കായ്കളിൽ കാണുന്ന കറുത്ത പൊട്ടുകൾ തുടങ്ങിയവ. ഏറ്റവും കൂടുതൽ തക്കാളി ചെടിയെ ബാധിക്കുന്ന രോഗമാണ് വാട്ടരോഗം. ബാക്ടീരിയ കൊണ്ടും, കുമിൾ കൊണ്ടും ചെടികൾ വാടി വിമർശിക്കാറുണ്ട്.
ബാക്ടീരിയൽ രോഗബാധ ഏറ്റാൽ തക്കാളിചെടിയുടെ തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗത്തു നിന്ന് കറുപ്പുനിറം ഉള്ളതായി കാണാം. വാടി തുടങ്ങിയ ചെടിയുടെ തണ്ട് മുറിച്ച് നല്ല വെള്ളത്തിൽ മുക്കിവെച്ചാൽ മുറിപ്പാടിൽ നിന്ന് വെളുത്ത നൂലുപോലെ ബാക്ടീരിയ ഊറുന്നു വരുന്നതായി നമുക്ക് കാണാം. ഇവ ബാക്ടീരിയൽ വാട്ടരോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ചെടി നടുമ്പോൾ രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്ത നല്ല ഇനം തക്കാളി ചെടികൾ ഇന്ന് എല്ലാ നഴ്സറികളിലും ലഭ്യമാണ്. അതുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടിയ ഇനങ്ങൾ ചോദിച്ചു വാങ്ങുക. കഴിവതും തക്കാളി ഗ്രോബാഗുകളിൽ നട്ടാൽ ഒരു പരിധിവരെ രോഗങ്ങളെ നമുക്ക് തടഞ്ഞു നിർത്താം. ചില രോഗങ്ങൾ ഒന്നിൽ വന്നുപെട്ടാൽ മറ്റൊന്നിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നു. ഗ്രോ ബാഗിൽ കൃഷി ചെയ്യുകയാണെങ്കിൽ പെട്ടെന്നുതന്നെ ഗ്രോബാഗ് നമുക്ക് നീക്കം ചെയ്യാം. ഇതുപോലെതന്നെ മണ്ണിനെക്കാൾ കൂടുതൽ വിളവ് ലഭ്യമാക്കുന്നത് ചകിരിചോറ് കൂടുതലായി ഉപയോഗിക്കുന്ന പോട്ടിംഗ് മിശ്രിതത്തിൽ ആണ്. ചെടികൾ വിത്തുപാകി നമ്മൾ മണ്ണിലേക്കോ ചട്ടികളിലോ ഗ്രോബാഗുകളിലെക്കോ മാറ്റി നടുമ്പോൾ സുഡോമോണസ് ലായനിയിൽ മുക്കിയിട്ട് മാറ്റി നടുക. ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്നാണ് കണക്ക്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികൾ കരുത്തുറ്റതാകും.
ചെടിയുടെ ബാക്ടീരിയൽ വാട്ടരോഗം എങ്ങനെ പ്രതിരോധിക്കാം
കൃഷിയിടത്തിൽ അധികം വെള്ളം കെട്ടി കിടക്കാതെ എപ്പോഴും ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ചെടികൾ പൂർണ്ണമായും നശിപ്പിച്ചു കളയണം. ബാക്ടീരിയൽ രോഗത്തെ പ്രതിരോധിക്കാൻ ശക്തി, മുക്തി, അനഘ തുടങ്ങിയ ഇനങ്ങളാണ് മികച്ചത്. ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി തൈകൾ നടുന്നതിന് മുൻപ് സെൻറ് ഒന്നിന് 10 ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ വിതറി ഇളക്കി യോജിപ്പിക്കണം.
തൈകളുടെ വേ ടുഡേ ര് ഭാഗം നേരത്തെ പറഞ്ഞ പോലെ അരമണിക്കൂർ നേരം സുഡോമോണസ് കൾച്ചറിൽ മുക്കിവെച്ച് എടുത്തശേഷം നടുക. കോപ്പർ ഓക്സിക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 200 സ്ട്രോപ്റ്റോസൈക്ലിൻ പിപിഎം കൂടി ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് രോഗ നിയന്ത്രണത്തിന് മികച്ചതാണ്.
English Summary: Selecting these three seeds can help prevent bacterial blight on tomatoes