ഞങ്ങളും കൃഷിയിലേക്ക് | ആലങ്ങാട് കാരമ്പടി പുഞ്ചയിൽ കൊയ്ത്തുത്സവം...

ഞങ്ങളും കൃഷിയിലേക്ക് 


     ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലെ കാരമ്പടി പുഞ്ചയിൽ നെൽകൃഷി വിളവെടുപ്പ് തുടങ്ങി. വർഷങ്ങളായി തരിശുകിടന്ന കാരമ്പടി പുഞ്ചയിൽ നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചിരിക്കുകയാണ് കാരമ്പടിയിലെ പ്രീയപ്പെട്ട കർഷകർ. 

കാരമ്പടി പുഞ്ചയിൽ  നടന്ന കൊയ്ത്ത് ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. MR രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ തരിശു പാടങ്ങളിൽ നെൽകൃഷിയാരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുകയാണെന്നും കൃഷിയോഗ്യമായ നെൽപ്പാടങ്ങൾ വീണ്ടെടുക്കുന്നതു വഴി മണ്ണിലെ ജലസംഭരണ ശേഷി കൂടുകയും, 




അതുവഴി കിണറുകളിൽ ശുദ്ധജലം സുസ്ഥിരമായി  കിട്ടുന്ന വികസന പ്രക്രിയയാണ് നെൽപ്പാടങ്ങളുടെ വീണ്ടെടുപ്പിലൂടെ   നടക്കുന്നതെന്നും ഉദ്ഘാടകൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. MR. രാധാകൃഷ്ണൻ  പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം ശ്രീ .KR. ബിജു അദ്ധ്യക്ഷത വഹിച്ചു.ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലെ കൃഷിയോഗ്യമായ മുഴവൻ ഇടങ്ങളിലും ബഹുജന പങ്കാളിത്തത്തോടെ കൃഷിയാരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം ശ്രീ. KR .ബിജു പറഞ്ഞു.




 ഗ്രാമപഞ്ചായത്തംഗം ശ്രീമതി.എൽസ ജേക്കബ് ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു. ആലങ്ങാട് കാർഷിക കർമ്മസേന ട്രഷർ ശ്രീ. P N.വിനോദ് , ശ്രീ.ദേവസിക്കുട്ടി ,കാർഷിക കർമ്മ സേന സൂപ്പർവൈസർ ശ്രീമതി.ലിജി വിനീഷ് കർഷകരായ  ശ്രീമതി.സിനി സജീവൻ ,പവിത്രൻ ,അനിത ,വത്സല ,അമ്മിണി നാരായണൻ തുടങ്ങിയവർ സന്നിഹിതരായി. ആലങ്ങാട് St. മേരീസ് LPS ലെ കുട്ടികളും കൊയ്ത്ത് കാണുവാനും  പഠിക്കുവാനുമായി കാരമ്പടി പുഞ്ചയിലെത്തി. 



കുട്ടികൾ  പാടത്തേക്കു വരുന്ന മനോഹരമായ കാഴ്ച്ച കണ്ട് നാട്ടുകാരും ഒപ്പംകൂടി .തങ്കമണി കൃഷ്ണൻകുട്ടി എന്ന കർഷകയുടെ കൊയ്ത്തുപാട്ടും കുട്ടികൾക്ക് ആവേശമായി.ആലങ്ങാട് St. മേരീസ് LPS ലെ പ്രധാന അധ്യാപിക നിഷ ടീച്ചർ  ,അധ്യാപകരായ ആൻഷിത ,എന്നിവർ സന്നിഹിതരായി.വാർഡ് വികസന സമിതി കൺവീനർ ശ്രീ.VP പ്രഷോബ് സ്വാഗതവും ,പോൾ ജോസഫ് നന്ദിയും പറഞ്ഞു.

ചിത്രം: Tenny Mp

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section