വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്.
പൈതൃകവിത്തുകളുടെ സംരക്ഷകനായാണു കുറിച്യ സമുദായത്തിൽപെട്ട രാമനെ കാണുന്നത്. 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിര്‍മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകള്‍ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്.
പത്താം വയസ്സ് മുതല്‍ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ അമ്മാവന്‍ നല്‍കിയ 40 ഏക്കര്‍ ഭൂമിയിലാണു രാമൻ കൃഷി ആരംഭിക്കുന്നത്. 1969ലാണ് കൃഷി കൂടുതല്‍ ഗൗരവമായി ചെയ്യാന്‍ തുടങ്ങിയത്. കാലം പുരോഗമിച്ചപ്പോള്‍ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമന്‍ ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താന്‍ ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങള്‍ സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകള്‍ സൂക്ഷിച്ചു വച്ചാണ് അദ്ദേഹം അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മള്‍ കേള്‍ക്കുന്നത് എത്രയോ മുന്‍പുതന്നെ പൂര്‍ണ ജൈവകര്‍ഷകനാണ് അദ്ദേഹം.
Cheruvayal raman is a tribal farmer from wayanad district of Kerala who preserve s different varieties of past seeds. Talks about organic farming, sustainable development, preserving indigenous seeds, Altamative way of living, Western Ghats fight against MNC's control over farming | traditional agriculturalist | green revolution | GMO seeds | healthy foods | traditional 300 years old house | tribal home | Kerala wayanad | cheruvayal Raman's house | life of kurichiya tribes | cholangitis | Forest | best house | eco tourism wayanad | tourist please in wayanad | wayanad churam