ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ചിറയത്തെ മികച്ച കർഷകനായ ശ്രീ.ഷിജുവിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത് വിളയിച്ച ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി. ബിൻസി സുനിൽ ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് നാളികേര സമിതി വൈസ് പ്രസിസിഡൻ്റ് ശ്രീ.അബ്ദുൾ സലിം ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ തുടങ്ങിയവർ സന്നിഹിതരായി. ഹൈറെയ്ഞ്ചുകളിലും ,തണുപ്പുള്ള സ്ഥലങ്ങളിലും മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികൾ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും വിളയുകയാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനായി ട്രോപ്പിക്കൽ ഇനങ്ങളും വികസിപ്പിച്ചെടിത്തിട്ടുണ്ട്.നിലമൊരുക്കൽ, കീട രോഗ നിയന്ത്രണം, വളപ്രയോഗം എന്നിവയിൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുവളപ്പിലും ശീതകാല പച്ചക്കറികൾ വിളയിക്കുവാൻ കഴിയും.