മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം കുട്ടി കർഷകർ നിർവഹിച്ചു

 


തിരുവനന്തപുരം ജില്ലയിലെ മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം മടവൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ കുട്ടികൾ തൈകൾ നട്ട് നിർവഹിച്ചു. കുട്ടികളെ കാർഷിക രംഗത്തേക്ക് ആകർഷിക്കുവാനുള്ള പ്രവർത്തനത്തിൽ ഏറെ നിർണായകമായ പങ്കു വഹിക്കുന്ന കൂട്ടായ്മയാണ് മടവൂർ കാർഷിക കൂട്ടായ്മ. ഇത്തരത്തിലുള്ള കൂട്ടായ്മകൾ കുട്ടികളെ കൂടി ഉൾപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. മടവൂർ ജി എൽ പി എസ് സ്കൂളിലെ സീഡ് അംഗങ്ങളാണ് ഇതിനു മേൽനോട്ടം വഹിച്ചത്. ഈ ഉദ്ഘാടന ചടങ്ങിൽ മടവൂർ കൃഷിഭവൻ കൃഷി അസിസ്റ്റൻറ് ശ്രീകുമാർ, ആത്മ കോർഡിനേറ്റർ സീന തുടങ്ങിയവർ പങ്കെടുത്തു. മണ്ണിനെ അറിഞ്ഞ് പുതുതലമുറ വളരണമെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കൃഷി അസിസ്റ്റൻറ് ശ്രീകുമാർ പറഞ്ഞു. പ്രസ്തുത പരിപാടിയിൽ മടവൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section