പാറക്കൂട്ടങ്ങൾക്കിടയിൽ പ്രതിസന്ധികളെ അതിജീവിച്ച് പൊന്ന് വിളയിക്കുന്ന കർഷകനാണ് ജോർജ് എന്ന മലയോര കർഷകൻ. കണ്ണൂർ പയ്യാവൂരിനടുത്തുള്ള ചന്ദനക്കാംപാറയിലാണ് ജോർജേട്ടന്റെ കൃഷിയിടം. ആകെയുള്ള മൂന്ന് ഏക്കർ കൃഷിയിടത്തിൽ ഒരേക്കറോളം വരുന്ന പാറക്കൂട്ടുകളിലാണ് ഇവിടെ കശുമാവ് കൃഷി ചെയ്യുന്നത്. ഇവിടെ നട്ടുവളർത്തിയിരിക്കുന്നത് അദ്ദേഹം വികസിപ്പിച്ച കെ ജി ഗോൾഡ് അഥവാ കാളിയാനി ജോർജ് ഗോൾഡ് എന്ന കശുമാവിൻ തൈകളാണ്.വന്യജീവി ആക്രമണം, പ്രകൃതിക്ഷോഭം, വില തകർച്ച തുടങ്ങിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇവിടത്തെ കശുമാവിൻ കൃഷി. കൂടാതെ വാനില, കുരുമുളക്, കവുങ്ങ്,ജാതി, കൊക്കോ തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു.