പറുദീസയിലെ കനി എന്ന് വിളിക്കുന്ന വിയറ്റ്നാമിന്റെ സ്വന്തം ഗാഗ് ഫ്രൂട്ടിനെ കേരളത്തിൽ ജനപ്രിയമാക്കിയ കർഷകനാണ് അങ്കമാലി സ്വദേശി ജോജോ പുന്നയ്ക്കൽ. ഗാഗ് ഫ്രൂട്ട് കൃഷി പലർക്കും അത്ര പരിചിതമില്ലാത്ത കാലഘട്ടത്തിൽ അതിൻറെ സാധ്യതകളെ അറിഞ്ഞു കൃഷി ചെയ്ത ഒരാളാണ് അദ്ദേഹം.
2018ൽ തുടങ്ങിയ കൃഷി വിജയകരമായപ്പോൾ ജോജോ ഗാഗ് ഫ്രൂട്ട് കൃഷിയുടെ സാധ്യതകളെക്കുറിച്ച് പഠിച്ച് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ഇന്ന് 3000ത്തിലധികം ആളുകൾക്ക് ഗാഗ് ഫ്രൂട്ടിന്റെ വിത്ത് നൽകി ഈ മേഖലയിലേക്ക് കൊണ്ടു വരുവാനും ജോജോയ്ക്ക് കഴിഞ്ഞിരിക്കുന്നു.വിറ്റാമിൻസ് ധാരാളമുള്ള ഗാഗ് ഫ്രൂട്ടിൽ നിന്ന് നിരവധി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ ജോജോ . ഒപ്പം കൃഷിയെ വിപുലീകരിക്കാനുള്ള ശ്രമവും നടത്തുന്നു.