മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികള്‍, നടീല്‍ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.



ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം.


ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികള്‍, നടീല്‍ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഐ.ഐ.എച്ച്.ആര്‍. വികസിപ്പിച്ച അര്‍ക്ക പോഷകലായനിയും പദ്ധതിപ്രകാരം ലഭ്യമാക്കുന്നു. 75 ശതമാനം സബ്സിഡിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 25 ശതമാനം അതായത് 6000 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം. മുളക്, കത്തിരിക്ക, തക്കാളി, ബീന്‍സ്, ഫ്രഞ്ച് ബീന്‍സ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 വര്‍ഷംവരെയാണ് ഒരു യൂണിറ്റിന്റെ കാലാവധി.



ചെടികള്‍ പരിപാലിക്കാനാവശ്യമായ അര്‍ക്ക പോഷകലായനിയും ജൈവകീടരോഗനിയന്ത്രണ ഉപാധികളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ക്ക പോഷക ലായനി അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി ചെടികളില്‍ തളിക്കാം. പച്ചക്കറികള്‍ക്കു പുറമേ പൂച്ചെടികളും ഔഷധച്ചെടികളായ ബ്രഹ്മി, പുതിന, തിപ്പല്ലി, തുളസി തുടങ്ങിയവും ഇതില്‍ വളര്‍ത്താം.


വിവരങ്ങള്‍ക്ക്: 0471-2330857


Content Highlights: Arka vertical garden structure

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section