ലോകത്ത് വ്യവസായയുഗം തുടങ്ങുന്ന കാലത്തിന് മുൻപുള്ളതിനേക്കാൾ 1.12ഡിഗ്രി ചൂട്, ഭൗമോപരിതലത്തിൽ കൂടിയിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
അതൊക്കെ ഒരു കൂടൽ ആണോ എന്ന് കരുതുന്നവർ 'മുക്കാൽ കോൽ പെട്ടിയിൽ കാൽകോൽ വിടവൊരു വിടവാണോ 'എന്ത് ചിന്തിക്കുന്നവർ ആകും 🤭.
അതിവൃഷ്ടി, അനാവൃഷ്ടി, കാട്ടുതീ, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം, ഹിമാനികൾ ഉരുകൽ എന്നിവയ്‌ക്കൊപ്പം തന്നെ കാർഷിക മേഖലയെ ഏറ്റവും ബാധിയ്ക്കുന്നത് ചെടികളിൽ നീരൂറ്റികുടിക്കുന്ന ജീവികൾ സൂപ്പർ കീടങ്ങൾ ആയി മാറുന്ന സ്ഥിതി വിശേഷമായിരിക്കും.
കഴിഞ്ഞ ദശകങ്ങളിൽ കൃഷിയിൽ ഉപയോഗിച്ചിരുന്ന കീടനാശിനികളിൽ ഗണ്യഭാഗവും പുഴുക്കൾ, വണ്ടുകൾ, ചാഴികൾ എന്നിവയെ നിയന്ത്രിക്കാൻ ആയിരുന്നു എങ്കിൽ ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത് മുഞ്ഞ, വെള്ളീച്ച, ഇലപ്പേൻ, മീലി മൂട്ട, മണ്ഡരി, ചിത്രകീടം എന്നിവയെ നിയന്ത്രിക്കുന്നതിനാണ്.
അന്തരീക്ഷവായുവിൽ കൂടി വരുന്ന കാർബൺ ഡൈ ഓക്സയ്ഡ് ചെടികളിൽ, ഈ കീടങ്ങൾക്ക് കൂടുതൽ രുചികരമായ രീതിയിൽ ഉള്ള metabolates ഉണ്ടാക്കുന്നുണ്ടാകാം.
കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ തെങ്ങുകളിൽ ഏറിയ കൂറും Spiralling white fly യുടെയും കരിമ്പൂപ്പ് (Sooty mould ) രോഗത്തിന്റെയും പിടിയിലാണ്.
രോഗ കീടങ്ങൾക്ക് പ്രതിവിധി നിർദേശിക്കേണ്ട ഇടങ്ങളിൽ ഈ വിളകൾ പരാജിതരായി നിൽക്കുന്നത് ആരെയും വേദനിപ്പിക്കും😞.
കേരളത്തിലെ ജൈവവിശാരദന്മാർക്കും ഇക്കാര്യത്തിൽ ഫലപ്രദമായ ബദലുകൾ ഇല്ല എന്ന് തന്നെ പറയാം.
മണ്ഡരിയോ ഇലപ്പേനോ പീഡിപ്പിക്കാത്ത ഒരു മുളക് ചെടി നാട്ടിൻപുറങ്ങളിൽ കണ്ട് കിട്ടുക പ്രയാസം.
ചിത്രത്തിൽ കാണുന്നത് ഇലപ്പേൻ (Thrips )ബാധിച്ച ഒരു മുളക് ചെടിയാണ്.ഇലകളുടെ അരികുകൾ മുകളിലേക്കു തെറുത്ത് വച്ച മാതിരി. ഇതിനകത്തിരുന്ന് അവന്മാർ നീരൂറ്റി കുടിക്കുന്നു.
ഇത്തരം കീടങ്ങൾ നൂറായിരക്കണക്കിന് എണ്ണം,ഇലകളുടെ അടിയിൽ ഇരുന്ന് നീരൂറ്റുമ്പോൾ ചെടികളുടെ ജീവദ്രവം ഇല്ലാതാവുകയും അവ കുരുടിപ്പോവുകയും ചെയ്യും.
കണ്ണിലെണ്ണയൊഴിച്ച് , തുടക്കത്തിലേ തന്നെ പല തവണ വേപ്പെണ്ണ -വെളുത്തുള്ളി -സോപ്പ് മിശ്രീതം തളിച്ചു (സോപ്പ് ജൈവമല്ല എന്നോർക്കണം 🤭), അതോടൊപ്പം Lecanicillium എന്ന ജീവാണുവിനെ കൂടി പ്രയോഗിച്ചാൽ ഭേദപ്പെട്ട പ്രതിരോധം കിട്ടും.
വിപണിയിൽ വളരെ ഫലപ്രദമായ പുതുതലമുറ Plant Protectants ഇതിനെ നിയന്ത്രിക്കാൻ ലഭ്യമാണ്. Thiamethoxam, Imidacloprid, Acetamiprid, Diafenthiuron, Spinetoram എന്നിവയൊക്കെ ഈ കീടത്തെ ഫലപ്രദമായി നേരിടാൻ ഉപയോഗിക്കാം.
കൃത്യമായ അളവിൽ എടുക്കാനും തളിച്ച് കഴിഞ്ഞാൽ പാലിക്കേണ്ട കാത്തിരുപ്പ് കാലാവധി (Waiting Period, Pre -Harvest Intervel )കൃത്യമായി പാലിക്കണം.
എന്നാൽ അങ്ങട്....
പ്രമോദ് മാധവൻ