ഫലവൃക്ഷങ്ങൾക്ക് നിയതമായ ഒരു framework തുടക്കത്തിലേ നൽകുന്നതിന് Training എന്ന് പറയാം.
തേയില, കാപ്പി, കൊക്കോ എന്നീ വിളകൾ ഒരുപാട് ഉയരത്തിൽ പോകാതെ തുടക്കത്തിലേ ഒരു formative prunning നൽകുന്നു.
കുത്തനെ മുകളിലേക്ക് പോകുന്ന ശിഖരങ്ങൾ മുറിച്ച് മാറ്റി പാർശ്വശിഖരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
അതിൽ നിന്നും വീണ്ടും വരുന്ന suckers (പടുമുളകൾ )യഥാസമയം മുറിച്ചുമാറ്റണം.
അത് പോലെ എല്ലാവർഷവും,കേട് വന്ന ശിഖരങ്ങൾ, പ്രായാധിക്യം വന്നവ, അകത്തേക്ക് വളഞ്ഞു വളരുന്നവ എന്നിവ നീക്കം ചെയ്യണം.
റംബുട്ടാൻ പോലെയുള്ള മരങ്ങളിൽ മുൻ വർഷം കായ്കൾ പിടിച്ച ശിഖരങ്ങളുടെ അഗ്രഭാഗം മുറിച്ചു മാറ്റുന്നത് പുതിയ വളർച്ച ഉണ്ടാകാനും അവയിൽ കൂടുതൽ പൂക്കൾ ഉണ്ടാകാനും സഹായിക്കും.
മുന്തിരി, പാഷൻ ഫ്രൂട്ട് എന്നിവയിൽ എല്ലാം തന്നെ കൂടുതൽ വിളവിന് prunning അത്യന്താപേഷിതമാണ്. മാവ്, പ്ലാവ്, സപ്പോട്ട, മാതള നാരകം, നെല്ലി, ഓറഞ്ച് എന്നിവയും വ്യത്യസ്തമല്ല.
ഈ വിഷയത്തിൽ നമ്മൾ കേരളീയർ അത്ര വിദഗ്ധർ അല്ല. ഈ കല നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. കാർഷിക സർവ്വകലാശാല നമ്മളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
ജപ്പാൻ കാർ പോളിഹൗസിനകത്തു മിയാസാക്കി മാവ് മനോഹരമായി ഷേപ്പ് ചെയ്ത്, ശിഖരങ്ങളിൽ എല്ലാം സൂര്യപ്രകാശം തട്ടുന്ന രീതിയിൽ വളർത്തുന്ന ചിത്രമാണ് ഇതോടൊപ്പം കാണുന്നത്. ചെറിയ കുട്ടികൾക്ക് പോലും കയ്യെത്തുന്ന ഉയരത്തിൽ കായ്കൾ ഉണ്ടാകുന്നതിനാൽ കവർ ഇട്ട് സംരക്ഷിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ വളങ്ങളോ മരുന്നുകളോ തളിയ്ക്കുന്നതിനും ക്ഷതം കൂടാതെ കായ്കൾ പറിക്കാനും ഇത് വഴി സാധിക്കുന്നു.
പ്രമോദ് മാധവൻ