പാവക്ക കൃഷി ചെയ്യാം | Bitter gourd cultivation

 പാവക്ക ഇപ്പോൾ കൃഷി ചെയ്യാം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയായ പാവയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പാവയ്ക്കയില്‍ നിരവധി കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. നമ്മുടെ അടുക്കളത്തോട്ടത്തിലോ ടെറസിലോ ഒന്നോ രണ്ടോ ചുവട് പാവയ്ക്ക പന്തലിട്ട് വളര്‍ത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പാവയ്ക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


1. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒരിക്കലും പാവയ്ക്ക കൃഷി ചെയ്യരുത്. എന്നാല്‍ നല്ല പോലെ വെള്ളം നനയ്ക്കാന്‍ ലഭിക്കുകയും വേണം.

2. വെയില്‍ നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം പാവയ്ക്ക മികച്ച രീതിയില്‍ വിളവ് ലഭിക്കാന്‍ ആവശ്യം. ടെറസില്‍ വലിയ ഗ്രോ ബാഗിലോ ചാക്കിലോ പാവയ്ക്ക നട്ടു പന്തലിട്ടു കൊടുക്കുന്നത് ഗുണം ചെയ്യുമെന്നുസാരം.

3. പച്ചക്കക്ക, കുമ്മായം, എന്നിവ മണ്ണില്‍ വിതറിയ ശേഷം 15 ദിവസം കഴിഞ്ഞു വളങ്ങളിട്ട് തടം ശരിയാക്കണം. ചാണകം, കോഴിവളം, ആട്ടിന്‍ കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ഇട്ട് മണ്ണൊരുക്കി വേണം തൈ നടാന്‍. ഗ്രോബാഗിലാണെങ്കില്‍ ഇവയെല്ലാം അടിവളമായി ചേര്‍ത്ത് ഗ്രോബാഗ് തയാറാക്കി തൈ നടാം.

4. നല്ല രോഗപ്രതിരോധ ശേഷിയുള്ള ഇനം വിത്തുകള്‍ വാങ്ങി നടുക. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പ്രിയങ്ക കേരളത്തിലെ കാലാവസ്ഥയില്‍ നല്ല പോലെ വളരും.

5. നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല തിന്നുന്ന വണ്ടുകള്‍, കായീച്ച, ഇലകള്‍, തണ്ടുകള്‍, കായ തിന്നുന്ന പുഴുക്കള്‍ ഇവയാണ് പാവയ്ക്കയുടെ പ്രധാന ശത്രുക്കള്‍. അടുക്കളത്തോട്ടത്തില്‍ ഇവയെ തുരത്താന്‍ വേപ്പെണ്ണ മിശ്രിതം മാത്രം മതി. രോഗനിയന്ത്രണ മാര്‍ഗമായ സ്യൂഡോമോണാസ് കൃത്യമായ ഇടവേളകളില്‍ പ്രയോഗിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section