ചെമ്പരത്തിയില്‍ നിന്ന് സിന്ദൂരിലേക്ക്



സുഗന്ധവും തേന് മധുരവുമുള്ള ചുവന്ന ചുളകളുള്ള ചക്ക, സിന്ദൂര് വരിക്കയെ ഒറ്റവാക്കില് ഇങ്ങനെ വിശേഷിപ്പിക്കാം. കേരള കാര്ഷിക സര്വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര് വരിക്കയെന്ന ഇനം നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. നല്ല കരുത്തോടെ ശാഖകളുമായി വളരുന്ന സിന്ദൂര് വരിക്കയുടെ ചക്കകള് ഏതാണ്ട് 12 കിലോയോളം ഭാരമുണ്ടാകും. വര്ഷത്തില് രണ്ടു തവണ കായ്്ക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
വര്ഷം 1996, കാര്ഷിക സര്വകലാശാലയിലെ വിദഗ്ധര് പേരയത്തുള്ള രാജു ആന്റണിയെന്ന വ്യക്തിയുടെ പറമ്പിലുള്ള ചെമ്പരത്തി വരിക്ക എന്നയിനം പ്ലാവിനെക്കുറിച്ച് അറിയുന്നു. ഇവിടെ എത്തി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും ഒടുവില് എത്തിയത് സിന്ദൂര് വരിക്കയിലേക്ക്. 2014 ല് അംഗീകാരങ്ങളെല്ലാം ലഭിച്ച് തൈകള് വിപണിയിലെത്തിച്ചു തുടങ്ങി.

നടീല് രീതി
സിന്ദൂര വരിക്കയുടെ ബഡ് തൈകള് വെള്ളക്കെട്ടില്ലാത്ത ജൈവാംശമുള്ള ഏതു മണ്ണിലും നട്ടു വളര്ത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്ററോളം താഴ്ച്ചയുള്ള കുഴി തയ്യാറാക്കി ജൈവവളങ്ങള് മണ്ണുമായി ചേര്ത്ത് മിക്‌സ് ചെയ്തു തൈ നടണം. കാര്യമായി പരിചരണമൊന്നും നല്കിയില്ലെങ്കിലും തൈ വളരും. ചെറുതൈകള്ക്ക് വേനല്ക്കാലത്ത് പരിമിതമായി ജലസേചനം നല്കണം. വാണിജ്യ അടിസ്ഥാനത്തില് പ്ലാവുകള് തമ്മില് ഇരുപത്തിയഞ്ച് അടി അകലത്തില് കൃഷി ചെയ്യണം. ഇടയ്ക്ക് മുകള് തലപ്പ് മുറിച്ച് കൂടുതല് ശാഖകള് വളരാന് അനുവദിച്ചാല് വിളവെടുപ്പ് സുഗമമാക്കാം.

വര്ഷത്തില് രണ്ടു തവണ
സാധാരണ പ്ലാവിനങ്ങളെ അപേക്ഷിച്ച് വര്ഷത്തില് രണ്ടു തവണ സിന്ദൂര് കായ്ക്കും. ജനുവരി – ഫെബ്രുവരി, ജൂലൈ – ആഗസ്റ്റ് മാസങ്ങളിലാണ് ചക്ക ഉണ്ടാകുക. തിരി വീണ് 3 മാസം കൊണ്ട് ചക്ക വിളവെടുക്കാറാകും. പച്ച ചക്കയിലെ ചുളകള് പാകം ചെയ്യാനും അനുയോജ്യമാണ്. മുട്ടം വരിക്കയുടെ ചുളയില് ചില സമയത്ത് കാണുന്ന കൈപ്പുള്ള ചുളകള് ഉണ്ടാകുന്ന ന്യൂനത സിന്ദൂര് വരിക്ക ചക്കയ്ക്ക് കാണാറില്ല എന്നതാണ് മറ്റൊരു സവിശേഷത. ചക്ക നിറയെ ചുളകള് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section