നല്ല പരിചരണം കൊടുത്താല് നന്നായി നമ്മുടെ വീട്ടു വളപ്പില് തന്നെ വളരുന്ന ഒരു സസ്യമാണ് ചെറിയുള്ളി. നമുക്ക് പറമ്പിലോ അല്ലെങ്കില് ഗ്രോ ബാഗിലോ ഉള്ളി കൃഷി ചെയ്യാന് കഴിയും
ഒരു ഗ്രോബാഗില് പകുതി ഭാഗം ഉണങ്ങിയ കോഴി വളവും ചാണകവും അധികം ഈര്പം ഇല്ലാത്ത മണ്ണും കൂട്ടി ഇളക്കി നിറക്കുക. ശേഷം അതിന് മുകളിലായി കുറച്ചു നല്ല മണ്ണ് ഇട്ടു കൊടുക്കുക, കടയില് നിന്ന് വാങ്ങുന്ന ഉള്ളി മൂടാന് പാകത്തിലായിരിക്കണം മണ്ണ് നിറയ്ക്കേണ്ടത്. ആവശ്യത്തിന് മാത്രം ജലസേചനം നടത്തി മുളയ്ക്കാന് വെക്കണം ഉള്ളി മുളച്ചു തുടങ്ങിയാല് ഗ്രോബാഗ് വെയിലുള്ള സ്ഥലത്തേക്ക് മാറ്റുക.
പെട്ടെന്ന് മുള വരാന് വേണ്ടി ചെറിയുള്ളി വെള്ളത്തില് ഇട്ട് വെച്ചാല് മതി. എന്നാല് അഴുകാതെ സൂക്ഷിക്കുക. മുള വന്നാല് പറിച്ചു നടാവുന്നതാണ്. തനിയെ മുളച്ച ഉള്ളി ആണ് നടുന്നതെങ്കില് കവര് തുടക്കം മുതലേ വെയിലുള്ള സ്ഥലത്തു തന്നെ വെയ്ക്കാന് ശ്രദ്ധിക്കുക. നല്ല വെയില് ഉള്ള കാലാവസ്ഥയില് 4 മാസത്തിനുള്ളില് ഉള്ളി പറിച്ചെടുക്കാം. തണ്ട് നന്നായി ഉണങ്ങിയാല് മാത്രം ഉള്ളി പറിക്കാന് ശ്രദ്ധിക്കുക. നല്ല വേനല്ക്കാലത്തു മാത്രം മണ്ണ് നന്നായി നനച്ചു കൊടുക്കാന് ശ്രദ്ധിക്കുക.