വീട്ടില്‍ ഒരു കറ്റാര്‍വാഴ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ പരിപാലനം പലര്‍ക്കും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏത് കറ്റാര്‍വാഴയും നമുക്ക് പെട്ടെന്ന് തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇനി വീട്ടില്‍ കറ്റാര്‍വാഴ ചെടി വളര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളമുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇത് സൂര്യതാപത്തെ വരെ പ്രതിരോധിക്കുന്നുണ്ട്.
പറഞ്ഞാല്‍ തീരാത്ത അത്ര ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് കറ്റാര്‍വാഴക്ക് ഉള്ളത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ കൂടാതെ വീട്ടിലെ മറ്റ് ചില ഉപയോഗത്തിനും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് വളര്‍ത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്നും എങ്ങനെയാണ് നിങ്ങളുടെ വീട്ടില്‍ നല്ല പുഷ്ടിയോടെ കറ്റാര്‍വാഴ വളര്‍ത്തുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.
എങ്ങനെ വളര്‍ത്താം
നിങ്ങള്‍ ഒരു നഴ്‌സറിയില്‍ നിന്ന് ഒരു ചെടി വാങ്ങിയാലും ശരിയായ പരിചരണത്തിലൂടെ അത് ആരോഗ്യമുള്ളതും ദീര്‍ഘായുസ്സുള്ളതുമായ ഒരു ചെടിയായി വളര്‍ത്താന്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു വീട്ടുചെടിയായാണ് കറ്റാര്‍ വാഴ വളര്‍ത്തുന്നതെങ്കില്‍, അത് എട്ട് മുതല്‍ 12 ഇഞ്ച് വരെ നീളമുള്ള ഒരു കണ്ടെയ്നറിലേക്ക് പറിച്ച് നടുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. മാറ്റി നടുമ്പോള്‍ പാത്രങ്ങളുടെ വലിപ്പത്തെക്കുറിച്ചും മനസ്സിലാക്കാവുന്നതാണ്. കളിമണ്ണ് ചട്ടിയില്‍ വേണം ചെടി നടുന്നതിന്. ഇത് മണ്ണ് വേഗത്തില്‍ വരണ്ടുപോകാന്‍ അനുവദിക്കുന്നു, അങ്ങനെ അത് വെള്ളക്കെട്ടില്‍ നില്‍ക്കില്ല.
എങ്ങനെ വളര്‍ത്താം
നിങ്ങളുടെ കണ്ടെയ്നറിന് അടിയില്‍ മതിയായ ഡ്രെയിനേജ് ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ ചെടി കൃത്യമായി വളരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പോട്ടിംഗ് മിശ്രിതം ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് ആവശ്യത്തിന് ഡ്രെയിനേജ് നല്‍കുകയും വേരുചീയലിന് കാരണമാകുന്ന അമിത സാച്ചുറേഷന്‍ ഒഴിവാക്കുകയും ചെയ്യും. കറ്റാര്‍വാഴ നടുന്നതിന് സാധാരണ ചെടി പോട്ടിംഗ് മിശ്രിതമോ പൂന്തോട്ട മണ്ണോ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അത് വളരെ ഭാരമുള്ളതും വളരെയധികം ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ്. ഇത് ചെടി ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നു.
എങ്ങനെ വളര്‍ത്താം
കറ്റാര്‍ വാഴ ചെടികള്‍ വീടിനുള്ളില്‍ ശോഭ നല്‍കുകയും സൂര്യ പ്രകാശം നിറഞ്ഞതുമായ സ്ഥലത്തും തഴച്ചുവളരുന്നു. തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് അഭിമുഖമായുള്ള ഒരു ജനലിനടുത്തായാണ് വീട്ടില്‍ അകത്ത് കറ്റാര്‍വാഴ വെക്കേണ്ടത്. വേനല്‍ക്കാലത്ത്, ചെടിയുടെ ഇലകളില്‍ തവിട്ട് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന പാടുകള്‍ ഉണ്ടാകാന്‍ തുടങ്ങിയാല്‍, ഇത് വളരെയധികം പ്രകാശം ലഭിക്കുന്നതിന്റെ സൂചനയായിരിക്കാം. അതുകൊണ്ട് അവ കുറച്ച് മാറ്റി വെക്കേണ്ടതാണ്.
എങ്ങനെ വളര്‍ത്താം
ആവശ്യത്തിന് സൂര്യപ്രകാശത്തിന്റെ അഭാവം ചെടിയെ ദുര്‍ബലമാക്കുകയും ഇലകള്‍ വിളറിയതായിത്തീരുകയും ചെയ്യും. സാധാരണയായി ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് എന്തുകൊണ്ടും കറ്റാര്‍വാഴ വളരുന്ന സമയം. പാക്കേജ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ മാസവും അല്ലെങ്കില്‍ രണ്ട് മാസവും നിങ്ങള്‍ക്ക് ചണം വളം ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ കറ്റാര്‍വാഴയില്‍ ആരോഗ്യവും പുഷ്ടിയും നല്‍കുന്നുണ്ട്.
എങ്ങനെ വളര്‍ത്താം
ഓരോ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍, നിങ്ങളുടെ ചെടി വീണ്ടും മാറ്റി നടേണ്ടതായി വരുന്നുണ്ട്. പ്രത്യേകിച്ചും അത് അല്‍പ്പം ഭാരമുള്ളതാണെങ്കില്‍ മാറ്റി നടേണ്ടതാണ്. സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇത് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള, അല്‍പം നനവുള്ള പ്രത്യേക പോട്ടിംഗ് മിശ്രിതത്തില്‍ നടുക.നനയ്ക്കുന്നതിന് ഇടയില്‍ മുകളിലെ രണ്ട് ഇഞ്ച് മണ്ണ് ഉണങ്ങാന്‍ അനുവദിക്കുക. ഇത്രയും ചെയ്താല്‍ നിങ്ങളുടെ കറ്റാര്‍വാഴ ആരോഗ്യത്തോടെ വളരുന്നു.