Brussels Sprout (ബ്രസ്സൽസ് സ്പ്രൗട്)

ശീതകാലപച്ചക്കറി വിളകളിൽ അധികമാരും പരീക്ഷിച്ചു കാണാത്ത പച്ചക്കറി വിളയാണ് Brussels Sprout. ബെൽജിയത്തിന്റെ തലസ്ഥാനമായ Brussels ൽ നിന്നാണ് ഈ പേര് കിട്ടിയത്.
കാബേജ്, കോളി ഫ്ലവർ, ബ്രോക്കോളി, കെയിൽ എന്നിവരുടെ കുടുംബത്തിൽ നിന്നാണ് വരവ്. Brassica oleracea var gummifera. (Gummifera എന്നാൽ കുഞ്ഞ് മുകുളങ്ങൾ ഉണ്ടാക്കുന്നവ ).
ഒരു മീറ്ററോളം നീളം വരുന്ന ഒരു തണ്ടിൽ ഒരു പത്തൻപതു കുഞ്ഞ് ക്യാബേജുകൾ പറ്റിപ്പിടിച്ചു നിന്നാൽ എങ്ങനെ ഇരിക്കും അതാണ് കക്ഷി.
15ഡിഗ്രി മുതൽ 18ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് പഥ്യം.90-120ദിവസം കാലാവധി. വിളവെടുത്ത് കഴിഞ്ഞാൽ ആഴ്ചകളോളം ഫ്രീസിങ് തണുപ്പിൽ സൂക്ഷിക്കാനും കഴിയും.
Netherlands ഒരു കൊല്ലം ഏതാണ്ട് 82000 ടൺ ഉൽപാദിപ്പിക്കുന്നു. മെക്സിക്കോ, UK, ജർമ്മനി, US ഒക്കെ വലിയ ഉത്പാദകർ ആണ്.
ആവി കയറ്റിയോ, പുഴുങ്ങിയോ തോരൻ വച്ചോ ഒക്കെ കഴിക്കാം.
വാൽകഷ്ണം :വലിയ അളവിൽ Vitamin K അടങ്ങിയിട്ടുള്ളതിനാൽ blood thinning medicines കഴിക്കുന്നവർ ഇത് ഒരുപാട് കഴിക്കാതിരിക്കുകയാകും നല്ലത്. Vitamin K രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ധാതുവാണ്.
നെല്ലിയാമ്പതി ഫാമിൽ ഞങ്ങൾ ഇത് കൃഷി ചെയ്തിരുന്നു. ഈ വിഭാഗത്തിൽ പെട്ട പച്ചക്കറികളിൽ എനിയ്ക്ക് ഏറ്റവും രുചികരമായി തോന്നിയത് Brussels Sprout ആണ്.
വരുന്ന ശീതകാലത്ത് കുറച്ച് പേരെങ്കിലും BS ഒന്ന് പരീക്ഷിക്കണം. ചെയ്തവർ അനുഭവങ്ങൾ പങ്ക് വയ്ക്കണം.
പ്രമോദ് മാധവൻ




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section