കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

 Exotic Fruits


ബ്രസീലിൽ നിന്ന് വന്നു നമ്മുടെ നാട്ടുകാരിയായി മാറിയ ഫലവർഗമാണ് അബിയു. പച്ചനിറത്തിൽ ഗോളാകൃതിയിൽ കാണപ്പെടുന്ന ഇതിൻറെ കായ്കൾ അതിമനോഹരമാണ്. വിളവെടുക്കാൻ പാകമാകുമ്പോൾ പച്ചനിറത്തിൽ നിന്ന് ഇവ മഞ്ഞനിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. നിത്യഹരിത വൃക്ഷമായ അബിയു മരത്തിൽ നിന്ന് വർഷം മുഴുവൻ ഫലം ലഭ്യമാകും. ഇതിൻറെ പഴകാമ്പ് അതി സ്വാദിഷ്ടമാണ്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള വിഭവങ്ങൾ ഈ പഴവർഗം ഉപയോഗിച്ച് ഉണ്ടാക്കാം.

കൃഷി രീതി

നീർവാർച്ചയും ഇടത്തരം വെയിലും ഉള്ള സ്ഥലം ആണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. വേനൽക്കാലത്താണ് പഴങ്ങൾ ധാരാളമായി ഉണ്ടാകുന്നത്. കേരളത്തിൽ മിക്കയിടങ്ങളിലും കർഷകർ ഇതിൻറെ ബഡ്ഡിംഗ് തൈകൾ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് അര മീറ്ററോളം നീളത്തിലും വീതിയിലും താഴ്ചയുള്ള കുഴികൾ എടുത്ത് കൃഷി ചെയ്യാം. ചെടി നട്ട് ഏകദേശം രണ്ടുവർഷത്തിനുള്ളിൽ ഇവ പുഷ്പിക്കുന്നു. ഒരു കായ്ക്ക് ഏകദേശം 600 ഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട്. ഇവ പ്രധാന വിളകളുടെ തണലിൽ മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഒന്നു കൂടിയാണ്. അതുകൊണ്ടുതന്നെ തെങ്ങിൻതോപ്പിൽ ഇടവിളയായും ഈ ഫലവൃക്ഷം കൃഷി ചെയ്യാം. ഇതിൻറെ കായ്കൾ വിളവെടുക്കാൻ പരമാവധി 4 മാസം കാത്തിരിക്കേണ്ടി വരുന്നു. ഇതിൻറെ കായയുടെ ഉള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ കാണാം. സാധാരണ മറ്റു ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്ന പോലെ തന്നെയാണ് അബിയു കൃഷി ചെയ്യേണ്ടത്. കുഴികളിൽ കമ്പോസ്റ്റോ കാലിവളമോ മേൽമണ്ണുമായി ചേർത്ത് കൂനകൂട്ടി തൈകൾ നട്ട് പരിപാലിക്കാം. ചെറു ശാഖകൾ ധാരാളം ഉണ്ടാകുന്നതിനാൽ ഒരു മീറ്ററിൽ താഴെ ശാഖകൾ വളരാൻ അനുവദിക്കുകയാണ് നല്ലത്. ശാഖ ക്രമീകരണം നടത്തി മരം ഒരു കുടപോലെ രൂപപ്പെടുത്തിയാൽ കായ്കൾ എളുപ്പത്തിൽ പൊട്ടിച്ച് എടുക്കുവാനും, മനോഹരമായ ഒരു അലങ്കാരസസ്യമായി വളർത്തുവാനും സാധിക്കും. ഇവയുടെ ശരാശരി ഉയരം 10 മീറ്റർ ആണ്. പഴങ്ങൾക്ക് ഓവൽ ആകൃതിയാണ് ഉള്ളത്. ചെടി നട്ട് മൂന്നു വർഷത്തിനുള്ളിൽ കായ്ഫലം ലഭ്യമാകുമെങ്കിലും അഞ്ച് വർഷത്തിന് ശേഷമാണ് നല്ല രീതിയിൽ വിളവ് ലഭ്യമാകുക. സാധാരണഗതിയിൽ മുതിർന്ന ഒരു വൃക്ഷം 100 മുതൽ 800 വരെ പഴങ്ങൾ ഉൽപാദിപ്പിക്കാറുണ്ട്. അബിയു പഴത്തിന് ധാരാളം ഔഷധമൂല്യങ്ങൾ ഉണ്ട്. 100 ഗ്രാം അബിയു പഴത്തിൽ ജീവകങ്ങൾ ആയ എ,ബി,സി,ഡി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകളും സമ്പന്നമായി അളവിൽ അടങ്ങിയിട്ടുണ്ട്. നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്ന ബീറ്റാകരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഫലവൃക്ഷം കൂടിയാണ് അബിയു. ഇവയുടെ മറ്റു പേരുകളാണ് ലൂമ, യെല്ലോ സ്റ്റാർ ആപ്പിൾ, അലാസ, അബിറോ തുടങ്ങിയവ. ഇതിൻറെ മാധുര്യമുള്ള വെളുത്ത ഉൾക്കാമ്പ് നേരിട്ടോ ശീതികരിച്ചോ ഉപയോഗിക്കാം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section