phalsa fruit | ഫാൽസ (ഗ്രെവിയ ഏഷ്യാറ്റിക്ക) സർബത്തു പഴം - നമ്മുടെ നാട്ടിലും വളരും, കായ്ക്കും

botanical name : Grewia asiatica

  ഇന്ത്യയിൽ വരാണാസിലാണ് ആദ്യമായി ഫൽസ എന്ന കുഞ്ഞൻ പഴം കണ്ടത്തിയത്. നാട്ടു ചികിത്സയിൽ ഉപയോഗിക്കവുന്നതും വിളർച്ച ക്ഷീണം മാറ്റാൻ കഴിയുന്നതുമാണന്ന് മനസിലാക്കി ബുദ്ധ സന്യാസിമാർ അവർ പോയ നാട്ടിൽ എല്ലാം നട്ട് വളർത്തി. കേരളത്തിൽ ഈ കുഞ്ഞൻ പഴത്തേ വിദേശ ഫ്രൂട്ട്സ് എന്ന പേരിൽ വിൽപ്പനയ്ക്ക് വെക്കുന്നത്. പാകിസ്ഥാൻ ഫാൽസ എന്ന പേരിൽ വിൽപ്പന നടത്തുന്ന ഈ കുഞ്ഞൻ  പഴം ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നു മാന്യമായി.

പഴം ഭക്ഷ്യയോഗ്യവും ചെറുതും ഉരുണ്ടതുമാണ്. പഴുത്തു തുടങ്ങുന്ന സമയം  പർപ്പിൾ നിറത്തിലും കുറച്ചു കൂടി പഴുത്താൽ കറുപ്പ് നിറത്തിലും കാണപ്പെടുന്നു. പഴത്തിന് ചെറു മധുരം ചേർന്ന നേരിയ പുളി കലർന്ന രുചിയാണ്. 

മുന്തിരി പഴത്തിന്റെ രുചിയോട് ചെറുസാമ്യം തോന്നും ഫൽസപഴത്തിനുള്ളിൽ വലിയ വിത്തും അതിനു പുറത്ത് തൊലിക്കുള്ളിലായി മാംസളമായ ഭാഗവും  കാണപ്പെടുന്നു. ധാരാളം പോഷകങ്ങൾ എല്ലാ പഴങ്ങളിലും ഉള്ള പോലെ കുഞ്ഞൻ ഫൽസയിലും അടങ്ങിയിട്ടുണ്ട് .

🍒പ്രോട്ടീൻ, വിറ്റാമിൻ C, സോഡിയം ഇരുമ്പ് , അമിനോ ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ എല്ലാം ഈ കുഞ്ഞൻ പഴത്തിൽ അടങ്ങിയിട്ടുണ്ട്

🍁പല തരം നാട്ടുചികിൽസയിലും ഫൽസ പഴവും അതിന്റ ഇലയും തൊലിയും ഉപയോഗിക്കുന്നു. 

🍁തലകറക്കം ക്ഷീണം സന്ധിവേദന തുടങ്ങിയവക്ക് പ്രതിവിധിയായി ഫൽസപഴവും ഉപയോഗപ്പെടുത്തുന്നു. 

🍁വേനൽക്കാലത്ത് ശരീര ഊഷ്മാവ് തണുപ്പിക്കാൻ ഫൽസ ജ്യൂസ് വളരെ നല്ലതാണ്. 

🍁ശ്വാസകോശ/ ശ്വസന പ്രശനങ്ങൾക്കു പരിഹാരം ആയി  നാരങ്ങയും , ഇഞ്ചിയും, ചില പച്ചമരുന്നുകളും , ഫൽസപഴത്തിന്റെ ജ്യൂസും ചേർത്ത് ഉത്തരേന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ പുരാതന കാലം മുതൽ നൽകി വരുന്നു . 

🍁ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഫൽസ അമിതമായി കഴിക്കുന്നത് നല്ലതല്ല എന്ന് ഓർക്കുക.

🍁കാൻസർ പ്രതിരോധത്തിനും വളരെ നല്ലത് എന്ന് പറയപ്പെടുന് നു

🍁ഇവയുടെ തടിയ്ക്കു നല്ല കട്ടിയും ഇലാസ്ടിസിടിയുമുള്ളതിനാൽ ഗോൾഫ് സ്ടിക്കിന്ടെ ഷാഫ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ ഫൈബർ കൂടുതലായതിനാൽ ചതച്ചു കയറായിട്ടും ഉപയോഗിക്കുന്നുണ്ട്. 

🍁ഇവയുടെ മരത്തൊലി മൂത്ര സംബദ്ധമായ അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു. 

🍁വിത്തുകൾ വഴി പുതിയ ചെടികൾ ഉത്പാദിപ്പിക്കാം ,15 മുതൽ 20 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കുന്നു. ഫൽസ ചെടിക്കൾ പൂത്തു നില്ക്കുന്നത് കാണാൻ വളരെ ഭംഗിയാണ്. പൂക്കൾവന്നു 45 ദിവസത്തിനുള്ളിൽ കായ്കൾ പാകമാകുന്നു.

🍁ഹിമാലയ സാനുക്കളിൽ  ധാരാളം കണ്ടുവരുന്ന ഈ  ചെറു പഴം. . 8 m ഓളം ഉയരത്തിൽ വളരുന്ന ഒരു കുറ്റി ചെടിയാണ് ഫൽസ. Malvaceae ഫാമിലിയിൽ പെടുന്ന സസ്യങ്ങൾ. തെക്കൻഏഷ്യയിലെ രാജ്യങ്ങളിൽ കണ്ടു വരുന്ന ഇവ പ്രധാനമായും പാകിസ്ഥാനിലും ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് അധിക മുള്ളത്. പഴത്തിനു വേണ്ടി ധാരാളം ചെടികൾ കൃഷി ചെയുന്നുണ്ട്. 

🍁പഴങ്ങൾ ചെടിയിൽ ചെറിയ കുലകളായി കാണപ്പെടുന്നു. പാകിസ്താനിലെ ഗ്രാമ ചന്തകളിൽ ഫൽസ പഴങ്ങൾ വിൽക്കുന്നത് സാധാരണ കാഴ്ചയാണ്. പുളിപ്പോടു 

🍁കൂടിയ മധുരം നിറഞ്ഞ കറുത്ത നിറത്തിലുള്ള ചെറിയ പഴങ്ങൾ. 

🍁ശരീരം തണുപ്പിക്കുന്ന്തിനു ഫൽസ ജ്യൂസ്‌ വടക്കേ ഇന്ത്യയിൽ ഉപയോഗിച്ച് വരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section