അടുക്കളത്തോട്ടത്തിന് ഇനി അരമണിക്കൂര്‍ ദിനവും: തഴച്ച് വളരും പച്ചക്കറികള്‍

 Gardening Tips In Malayalam

അടുക്കളത്തോട്ടം എന്നത് എപ്പോഴും കൃഷിയേയും മണ്ണിനേയും സ്‌നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ വീട്ടിലേക്കാവശ്യമായി പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിന് അല്‍പ സമയം മാറ്റി വെക്കാവുന്നതാണ്. വിഷമടിച്ചതും ആരോഗ്യമില്ലാത്തതുമായ പച്ചക്കറികള്‍ കഴിക്കുന്നതിനേക്കാള്‍ ഇനി നമുക്ക് ആരോഗ്യവും പ്രോട്ടീനും വിറ്റിമാനുകളും അടങ്ങിയ പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതാണ്. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് അതിന്റേതായ പ്രത്യേകത ഉണ്ടെന്നത് നമുക്കറിയാം. കീടനാശിനി-രാസ-രഹിത ഔഷധസസ്യങ്ങളും പച്ചക്കറികളും നിങ്ങളുടെ ഉച്ചഭക്ഷണത്തിന് ഉറപ്പാക്കാന്‍ ഇനി ദിവസവും ഒരു അരമണിക്കൂര്‍ സമയം നമുക്ക് മാറ്റി വെക്കാവുന്നതാണ്. വിഷമില്ലാത്ത പച്ചക്കറികള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്ന പോലെ തന്നെ മികച്ച രുചിയും സമ്മാനിക്കുന്നുണ്ട്. മറുനാടുകളില്‍ നിന്നും നമ്മുടെ നാട്ടിലേക്ക് എത്തുന്ന പച്ചക്കറികളില്‍ വളരെ കൂടിയ തോതിലാണ് വിഷാംഷം അടങ്ങിയിട്ടുള്ളത്. ഇതിന് തടയിടുന്നതിനും ആരോഗ്യസംരക്ഷണത്തിനും വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ഇനി ഒരു ചെറിയ അടുക്കളത്തോട്ടം നിര്‍മ്മിച്ച് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ കൃഷി ചെയ്‌തെടുക്കാം. ഇതിലാവട്ടെ യാതൊരു വിധത്തിലുള്ള രാസകീടനാശിനിയും ഇല്ല എന്നുള്ളതും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനേക്കാള്‍ അതിന് മുന്‍പ് നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം അറിയാതെ കൃഷി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനേക്കാള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ഇതിന് വേണ്ടി സമയം ചിലവഴിക്കുന്നതിന്. ഒരു അടുക്കളത്തോട്ടം കൃത്യമായി വളരുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എപ്പോള്‍ കൃഷി ആരംഭിക്കണം എന്നതിനെക്കുറിച്ചെല്ലാം ശ്രദ്ധിക്കണം.


മതിയായ സൂര്യപ്രകാശമുള്ള സ്ഥലം

 ആവശ്യത്തിന് സൂര്യപ്രകാശം എത്തുന്ന സ്ഥലത്ത് വേണം അടുക്കളത്തോട്ടം ആരംഭിക്കുന്നതിന് എന്നതാണ് ആദ്യത്തെ കാര്യം. ചെടികള്‍ കൃത്യമായി വളരുന്നതിന് വേണ്ടി ധാരാളം സൂര്യപ്രകാശം ആവശ്യമായി വരുന്നുണ്ട്. മിക്ക ചെടികള്‍ക്കും ദിവസവും മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ നേരിട്ട് സൂര്യപ്രകാശം ലഭ്യമാവുന്ന ഏരിയ ആയിരിക്കണം എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൂടാതെ ശരിയായ വായു സഞ്ചാരവും മികച്ച അന്തരീക്ഷവും ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ആവശ്യത്തിന് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് കൃഷി ആരംഭിക്കുമ്പോള്‍ നിങ്ങളുടെ ബാല്‍ക്കണിയില്‍ കൃഷി ആരംഭിക്കാവുന്നതാണ്.


ശരിയായ പാത്രങ്ങള്‍ തിരഞ്ഞെടുക്കുക

 അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുന്നതിന് സാധിക്കാത്തവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പാത്രങ്ങളോ ചട്ടികളോ മണ്‍പാത്രമ എല്ലാം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചട്ടികളും മണ്‍പാത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ അവക്ക് ആറ് ഇഞ്ച് ഉയരവും ഡ്രെയിനേജ് ദ്വാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. വെള്ളം പെട്ടെന്ന് വറ്റുന്നത് തടയാന്‍ കണ്ടെയ്‌നറില്‍ ഉരുളന്‍ കല്ലുകള്‍ നിറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതിലേക്ക് ധാരാളം വിത്തുകള്‍ ഇടുന്നതിനേക്കാള്‍ കുറച്ച് വിത്തുകള്‍ മാത്രം യപാകി കൃഷി ആരംഭിക്കാവുന്നതാണ്.



ശരിയായ മണ്ണ് തിരഞ്ഞെടുക്കണം

 ഒരു ചെടി നല്ലതുപോലെ വളരുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ശരിയായ മണ്ണ് തിരഞ്ഞെടുക്കുക എന്നതാണ്. കാരണം ചെടികള്‍ക്ക് പോഷകങ്ങള്‍ ലഭിക്കണമെങ്കില്‍ മണ്ണിന്റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് മണ്ണ് തയ്യാറാക്കുന്നതിന് വേണ്ടി കൊക്കോപീറ്റ്, മണ്ണ, കമ്പോസ്റ്റ് എന്നിവ ശരിയായ അളവില്‍ മിക്‌സ് ചെയ്യേണ്ടതാണ്. സാധാരണ മണ്ണില്‍ കമ്പോസ്റ്റ് അല്ലെങ്കില്‍ അതിന് സമാനമായ ജൈവവസ്തുക്കളോ കലര്‍ത്തി മണ്ണ് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള ചെടികള്‍ വളര്‍ന്ന് വരുന്നതിന് സഹായിക്കുന്നുണ്ട്.



ഗുണനിലവാരമുള്ള തൈകളും വിത്തുകളും ശ്രദ്ധിച്ച് വാങ്ങിക്കുക

 മണ്ണ് നന്നായിരുന്നാല്‍ തന്നെ ഒരു പരിധി വരെ നമുക്ക് അടുക്കളത്തോട്ടം ഉഷാറായി എന്ന് കണക്കാക്കാം. എന്നാല്‍ അതോടൊപ്പം തന്നെ ഗുണമേന്‍മയുള്ള വിത്തുകളും തൈകളും തിരഞ്ഞെടുക്കേണ്ടതാണ്. ഇത് പെട്ടെന്ന് തന്നെ നല്ല ആരോഗ്യമുള്ള കായ്ഫലങ്ങളും നല്‍കുന്നുണ്ട്. വിത്ത് പാകിയ ശേഷം ആദ്യം ശ്രദ്ധിക്കേണ്ടത് ഇതിന് അധിക സൂര്യപ്രകാശവും വായുവും വേണ്ട എന്നതാണ്. അതുകൊണ്ട് തന്നെ വിത്ത് പാകിയ ശേഷം അതിനെ ഒരു കലം കൊണ്ട് മൂടി വെക്കാവുന്നതാണ്. പുതിന, കറിവേപ്പില, തക്കാളി, വഴുതന, ബീന്‍സ്, മല്ലി, ചീര, ചെറുനാരങ്ങ തുടങ്ങിയ സസ്യങ്ങള്‍ ഇത്തരത്തില്‍ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്താവുന്നതാണ്.


നനക്കുന്നതിന് ശ്രദ്ധിക്കുക

 വെള്ളം ഒരു ചെടിയുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിത്ത് പാകുമ്പോള്‍ മാത്രം കുറച്ച് വെള്ളം നല്‍കിയാല്‍ മതി. ഇതിന് ശേഷം വിത്ത് മുളച്ച് അത് ചെടിയായി മാറുമ്പോള്‍ കൃത്യമായി നനച്ച് കൊടുക്കേണ്ടതാണ്. എന്നാല്‍ ജലാംശം അധികമാവാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം അധികമായാല്‍ പലപ്പോഴും അത് ചെടി ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. വെള്ളം ആവശ്യത്തിനുണ്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി നിങ്ങളുടെ വിരല്‍ മണ്ണില്‍ ഒരു ഇഞ്ച് താഴേക്ക് ഇറക്കി നോക്കുക. വിരലില്‍ മണ്ണ് നനവില്ലാതെ പറ്റുന്നുണ്ടെങ്കില്‍ മണ്ണില്‍ വെള്ളമില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.


കൃത്യമായി പരിപാലിക്കുക

 ചെടി വളര്‍ന്ന് കായ്ഫലമാവുന്നത് വരെ നമുക്ക് ഇതിനെ നല്ലതുപോലെ പരിപാലിക്കേണ്ടതാണ്. അതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം. കാരണം സസ്യങ്ങളെ പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതാണ് പ്രാധാന്യം. പതിവായി സസ്യങ്ങള്‍ ട്രിം ചെയ്യാന്‍ ഓര്‍മ്മിക്കേണ്ടതാണ്. എന്നിരുന്നാലും, ചെടിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ ഭാഗം ട്രിം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. മുട്ടത്തോട്, കാപ്പിപ്പൊടി, ചായപ്പൊടി, പഴത്തോല്‍ എന്നിവയെല്ലാം വളപ്രയോഗത്തിന് വേണ്ടി ശ്രദ്ധിക്കണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section