മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം : മൃഗസംരക്ഷണ വകുപ്പിൻറെ അറിയിപ്പുകൾ

 


1. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരിൽനിന്ന് മൃഗക്ഷേമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു. ജില്ലാ തലത്തിൽ ആണ് അവാർഡ് നൽകുക. 10,000 രൂപയാണ് അവാർഡ് തുക. അവാർഡിനായി അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജില്ലാ വെറ്റിനറി ഓഫീസർമാരായോ പ്രാദേശിക മൃഗാശുപത്രികളുമായോ ബന്ധപ്പെടുക. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ അവാർഡ് ലഭിച്ച വരെ അവാർഡിനായി പരിഗണിക്കുന്നതല്ല.

2. മൃഗസംരക്ഷണ വകുപ്പിൻറെ കന്നുകുട്ടി പരിപാലന പദ്ധതിയായ ഗോവർധന പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ നാലു മുതൽ ആറു മാസം വരെ പ്രായമുള്ള 3000 പശുക്കുട്ടികളെ ചേർക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുവാനും, ഈ പദ്ധതിയിൽ ചേരുവാനും അടുത്തുള്ള പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെടുക.

3. എറണാകുളം ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ‘മുയൽവളർത്തൽ’ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ഈ മാസം 30 ന് രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് പരിശീലനം. താത്പര്യമുള്ള കർഷകർ 9188522708 എന്ന നമ്പറിൽ പേരും വിലാസവും അയക്കുക.

4.സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ മലപ്പുറം ആതവനാട് പരിശീലന കേന്ദ്രത്തിലെ വിവിധ പരിശീലനങ്ങളുടെ ഉദ്ഘാടനം ഈ മാസം 30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഇസ്മായിൽ മൂത്താടം ഉദ്ഘാടനം നിർവഹിക്കും.

5.കാട്ടാക്കട സരസ്വതി വിലാസം ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ച് ഈ മാസം 30 ന് മൃഗസംരക്ഷണ വകുപ്പിൻറെ സഹകരണത്തോടെ ക്ഷീര കർഷകർക്കായി ‘പശു പരിപാലനം’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻറ് ട്രെയിനിങ് സെൻറർ നൽകുന്ന പരിശീലനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനായി കാട്ടാക്കട മൃഗാശുപത്രി യുമായി നേരിട്ട് ബന്ധപ്പെടാം. അല്ലെങ്കിൽ 9447863474 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടുക.

6. കോട്ടയം ജില്ലയിലെ വാകത്താനം ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും പേവിഷ നിർമ്മാർജ്ജന കുത്തിവെപ്പിന് വിധേയമാകുന്നു. വാകത്താനം വെറ്റിനറി ആശുപത്രിയുമായി ചേർന്നാണ് കുത്തിവെപ്പ് നൽകുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വാകത്താനം പഞ്ചായത്തുമായോ മൃഗാശുപത്രിയുമായോ ബന്ധപ്പെടുക.

7. തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻറ് ട്രെയിനിങ് സെൻറർ കർഷകർക്കായി നടത്തുന്ന പരിശീലന പരിപാടികളിലേക്ക് താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ഇതിന് താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടത് ആണ്👇

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section