ഇലചുരുട്ടി പുഴുക്കൾ | Leaf roll worms

Leaf roll worms

ഇലയിലെ ഹരിതകം കാർന്നു തിന്നുന്ന പുഴുക്കളാണ് ഇലചുരുട്ടി പുഴുക്കൾ. ഇലകൾ ചുരുട്ടി അതിനുള്ളിൽ ഇരുന്ന് ഇവർ ഹരിതകം തിന്നു തീർക്കും. ശേഷം ഇലകളുടെ ഞരമ്പുകൾ മാത്രമാണ് അവശേഷിക്കുക. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങുന്നതും കാണാം.

തിരിച്ചറിയൽ

ഇലചുരുട്ടി പുഴുക്കൾ അഥവാ സെലെപ്റ്റ ഡിറോഗേറ്റ ഇളംമഞ്ഞനിറമുള്ള ശലഭം. ചിറകുകളിൽ തവിട്ടുവരകൾ കാണാം. പുഴു പച്ചനിറം.

ലക്ഷണങ്ങൾ

ഇലകളിൽ ലാർവകൾ മാത്രമാണ് കേടുപാടുകൾക്ക് കാരണം. ലാർവകളുടെ സാന്നിധ്യമുള്ള ഇലകൾ നീളത്തിൽ ചുരുണ്ട് പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇവിടെ നിന്നും അവ ഇലകളിലെ പച്ച ആന്തരിക കലകൾ ചവയ്ക്കുന്നു. കേടുപാടുകൾ മിക്കവാറും ചെടികളുടെ മുകൾ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. 

ചുരുണ്ട ഇലകൾ തവിട്ടുനിറമായി മാറി വാടി ഉണങ്ങിയേക്കും. കേടുപാടുകൾ കൂടുമ്പോൾ തവിട്ടുനിറം ചെടി മുഴുവൻ വ്യാപിച്ച് ഇലപൊഴിയൽ ഉണ്ടാകുന്നു. കീടങ്ങളുടെ പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ, ഇത് സാരമായ വിളവ് നഷ്ടത്തിലേക്ക് നയിക്കും. എന്നിരുന്നാലും ഈ കീടം ചെടിയുടെ വികസനത്തിനും വിളവിനും വളരെ വിരളമായേ ഭീഷണി ആകുന്നുള്ളൂ.

പ്രതിരോധം

വേപ്പിന്‍കുരു സത്ത് ലായനി ഉപയോഗിച്ച് ഇലചുരുട്ടി പുഴുക്കളെ നിയന്ത്രിക്കാം.പുഴുക്കളോടുകൂടിയ ഇലചുരുളുകൾ ശേഖരിച്ച് നശിപ്പിക്കുക.ഗോമൂത്ര- കാന്താരിമുളക് മിശ്രിതം തളിക്കുക.ബിവേറിയ അല്ലെങ്കില്‍ വെര്‍ട്ടിസീലിയം അല്ലെങ്കില്‍ മെറ്റാറൈസിയം അനോസേപ്ലിയെ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം.

ആക്രമണം രൂക്ഷമാണെങ്കിൽ കിനാൽ ഫോസ് 0.05% (ഇകാലക്സ് 25 ഇ.സി. രണ്ടു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ) വീര്യത്തിൽ തളിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section