ടെറസ് കൃഷി മാതൃക | പരീക്ഷിച്ചുനോക്കം


 കേരളത്തിലെ സാമ്പത്തിക ഭദ്രതയുള്ള മധ്യവർഗ കുടുംബങ്ങൾക്ക് പോഷക ഭദ്രതയും സുരക്ഷിതഭക്ഷണവും ഭാഗികമായി ഉറപ്പാക്കാൻ കഴിയുന്ന ടെറസ് കൃഷി മാതൃക. 

ഏതാണ്ട് അര സെന്റിൽ താഴെ മാത്രം സ്ഥലം മതിയാകും. ടെറസിൽ ഭാരം കുറയ്ക്കാൻ മണ്ണൊഴിവാക്കി ചാണകപ്പൊടി, ഉമി, പേപ്പർ, പെർലൈറ്റ്, വേർമികുലൈറ്റ്, ചകിരി ചോറ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവ സന്തുലിതമായ അളവിൽ കൂട്ടിച്ചേർത്ത് വളർച്ചാമിശ്രിതം തയ്യാറാക്കാം. 

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി. എൻ. ഷിബുകുമാർ സർ ഒരു 'മണ്ണില്ലാകൃഷി 'മാതൃക തന്നെ വികസിപ്പിച്ചിട്ടുണ്ട്. ചകിരി ചോർ കമ്പോസ്റ്റ്, ന്യൂസ്‌പേപ്പർ, അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി എന്നിവ ഉപയോഗിച്ച്. വളരെ കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്ന തിരി നന രീതിയും ഇതുമായി സംയോജിപ്പിക്കാം.

 അല്ലെങ്കിൽ ഒരു ഓവർഹെഡ് ടാങ്ക് വഴി തുള്ളിനനയും പരീക്ഷിക്കാം. കൃത്യമായ ഇടവേളകളിൽ ഒഴിച്ച് കൊടുക്കുന്ന രീതിയിലോ (വളസേചനം ), ഇലകളിൽ തളിച്ച് കൊടുക്കുന്ന രീതിയിലോ NPK മിശ്രിതം, സൂക്ഷ്മ മൂലകങ്ങൾ, ജീവാമൃതം, വള ചായ, മത്തിക്കഷായം എന്നിവ ഉപയോഗിച്ചാൽ മികച്ച വിളവ് ലഭിക്കും. 

ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ അൻപത് ഗ്രോ ബാഗുകൾ തിരി നനയോടെ ചെയ്യാൻ പതിനയ്യായിരം രൂപയോളം ചെലവ് വരും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section