ചപ്പാത്തി പലര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമാണ് പ്രമേഹരോഗി കളുടെ ഇഷ്ട ഭക്ഷണമാണ് ഇത് അല്ലെ?
എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുമ്ബോള്‍ നാം പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് സോഫ്റ്റ് ആയ ചപ്പാത്തി കിട്ടാത്തത്. ഇങ്ങനെ കിട്ടാത്തത് ചപ്പാത്തിയുടെ രുചിയെ തന്നെ ഇല്ലാതാക്കുന്നു. അത്കൊണ്ട് തന്നെ എങ്ങനെ നല്ല സ്വാദിഷ്ടമായ, സോഫ്റ്റായ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.
മൈദമാവ് ആണ് ചപ്പാത്തി സോഫ്റ്റ് ആക്കുന്നതിനായി ചിലര്‍ ഉപയോഗിക്കുന്നത് എന്നാല്‍ മറ്റ് ചിലര്‍ മാര്‍ക്കറ്റില്‍ തന്നെ ലഭ്യമായിട്ടുള്ള പൊടികളും ഉപയോഗിക്കാറുണ്ട്. കൂടുതല്‍ ആള്‍ക്കാരും ഉപയോഗിക്കുന്നത് ചൂട് വെള്ളമാണ്. ഇങ്ങനെ ചെയ്തിട്ടും ഇത് സോഫ്റ്റ് ആകാത്തത് എന്ത് കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെ ഉണ്ടെങ്കില്‍ ഇനി ആ പരാതി വേണ്ട അതിന് പരിഹാരങ്ങള്‍ ഉണ്ട്.
വെള്ളം നന്നായി തിളപ്പിക്കാന്‍ നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക, അതായത് പത്തിരി എടുക്കുന്ന അതേ രീതിയില്‍ തന്നെ, ഈ വെള്ളമായിരിക്കണം നിങ്ങള്‍ ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്, വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുക്കാം. കൈ കൊണ്ട് കുഴക്കാന്‍ ശ്രമിക്കരുത്, ഒരു സ്പൂണ്‍ കൊണ്ടായിരിക്കണം ചെയ്യേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും സ്പൂണ്‍ വെച്ച് എങ്ങനെ കുഴയ്ക്കാമെന്ന് അല്ലെ?
നിങ്ങള്‍ ഒന്ന് മിക്സ് ചെയ്ത് എടുത്താല്‍ മാത്രം മതി, ശേഷം ഇത് ഒന്ന് തണുപ്പിക്കാന്‍ അടച്ച് വെക്കുക, ചൂടാറിയാല്‍ ഇതിനെ എടുത്ത് കുഴയ്ക്കാം, ഇതും നല്ല മര്‍ദ്ദം ഉപയോഗിച്ച് കുഴയ്ക്കേണ്ട കാര്യം ഇല്ല, ഇതിന്‍്റെ മുകളിലേക്ക് എണ്ണ കുറച്ച് ഒഴിച്ച് കൊടുക്കാവുന്നതാണ്. ശരിയായ പാകത്തില്‍ കുഴച്ചതിന് ശേഷം ഇതിനെ ഉരുളകളാക്കി എടുക്കാം. ഇങ്ങനെ ആക്കിയ ഉരുളകളെ ഉരുട്ടി കട്ടി കുറച്ച് പരത്തിയെടുക്കാവുന്നതാണ്.
ഇത്രേം ചെയ്താല്‍ മാത്രം മതിയോ പോരാ...
ചപ്പാത്തി പരത്തുമ്ബോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചുട്ട് എടുക്കുമ്ബോള്‍ ഒരേ വശം തന്നെ ഒരുപാട് സമയം ചൂടാക്കരുത്, വേഗം തന്നെ രണ്ട് ഭാഗവും മറിച്ചിടുക, ചപ്പാത്തിയില്‍ കുമിളകള്‍ പൊന്തുമ്ബോള്‍ മാത്രം പ്രസ്സ് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ നല്ല ടേസ്റ്റ് ഉള്ള സോഫ്റ്റ് ആയ ചപ്പാത്തി റെഡി...