തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

coconut tree farming in kerala 03

                         നടീലിനായി തെരഞ്ഞെടുക്കുന്ന തെങ്ങിൻ തൈകൾ ലക്ഷണമൊത്തവയും ഗുണമേൻമയുള്ളവയായിരിക്കണം

തൈകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ......

1 ) തവാരണകളിൽ ആദ്യം മുളയ്ക്കുന്ന തൈകൾ കരുത്തു കൂടിയവയും ,വേഗത്തിൽ വളരുന്നവയും ,വേഗത്തിൽ കായ്ക്കുന്നവയുമാണ്.

2) 9 മാസമാകുമ്പോൾ ചുരുങ്ങിയത് 6 ഓലകളെങ്കിലും ഉണ്ടാകും.

3) കണക്കോലകൾ നേരത്തെ വിരിഞ്ഞ തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുക.

4) തേങ്ങയുടെ കണ്ണാടി ഭാഗത്ത് ( ചുവട്ടിൽ) 10 മുതൽ 12 സെ.മി കനം ഉണ്ടായിരിക്കണം.

5) ഊർജ്ജസ്വലത കുറഞ്ഞ നേർത്ത ഓലകളോടുകൂടിയ വളർച്ച മുരടിച്ച തൈകൾ നടാൻ ഉപയോഗിക്കാതിരിക്കുക.

6) രോഗലക്ഷണങ്ങളില്ലാത്ത ,ആരോഗ്യമുള്ള തൈകൾ  നടുക.

7) കൂടുതൽ വേരുള്ള തൈകൾ വേഗം വളരും....

8) 9 മുതൽ 12 മാസത്തിനിടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഇളം തൈകൾ നടാനായി തിരഞ്ഞെടുക്കുക.

നെടിയ ഇനം ,സങ്കര ഇനം ,കുള്ളൻ ,എന്നിങ്ങനെ 3 ടൈപ്പ് തെങ്ങിനങ്ങൾ ഉണ്ട്.ഇതിൽ ഏത് ടൈപ്പാണ് നടുന്നതെന്ന് കർഷകനാണ് തീരുമാനിക്കേണ്ടത്.

                                                                                                         തുടരും ...


NB: നാളികേര കൃഷിയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങളും ,സംശയങ്ങളും ,നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

തയ്യാറാക്കിയത് 

SK. ഷിനു (കൃഷി അസിസ്റ്റൻ്റ്)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section