ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂർക്ക . ഏത് മണ്ണിലും കൂർക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ രണ്ട് തവണയാണ് കൂർക്ക കൃഷിചെയ്യുന്നത്. ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥയാണ് പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്ത്തണമെന്നേയുള്ളൂ.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്ക്ക് നടാം.