വാഴക്കായകളുടെ പൂത്തുമ്പ് നീക്കം ചെയ്യൽ (Depistillation) | പ്രമോദ് മാധവൻ

 


  വാഴക്കുലകളുടെ, വിളവെടുപ്പിന് ശേഷമുള്ള 'കൈകാര്യം'  ചെയ്യലിൽ (Post Harvest Handling ) ആണ് നമ്മളും അന്താരാഷ്ട്ര തലത്തിൽ വാഴപ്പഴം വിപണനം ചെയ്യുന്നവരും തമ്മിൽ വലിയ വ്യത്യാസം ഉള്ളത്.

ആഗോള വാഴപ്പഴക്കച്ചവടക്കാരായ Chiquita, Dole, Delmonte, Fyffes, Noboa ഇവരുടെ ഒക്കെ ഉത്പന്നങ്ങൾ സൂപ്പർ മാർക്കറ്റ് ഷെൽഫിൽ ഇരിക്കുമ്പോൾ ഉള്ള ആകർഷണീയത ഒന്ന് വേറെ തന്നെ.

ആ കായ്കളുടെ അഗ്രഭാഗം പ്രത്യേകം ശ്രദ്ധിക്കണം.

നമ്മൾ വാഴക്കുല വെട്ടിയാൽ പിന്നെ അതിനെ ശരിക്കുമങ്ങ് 'കൈകാര്യം' ചെയ്യും. വെട്ടിക്കഴിഞ്ഞാൽ നിരവധി തവണ തറയിൽ വച്ച്, ചിലപ്പോൾ എടുത്തെറിഞ്ഞ്, ലോറിയിൽ കയറ്റി ചവിട്ടിത്തള്ളി, ഒടുവിൽ അതിന്റെ മുകളിൽ താണ്ഡവമാടി അവസാന ഉപഭോക്താവിൽ (End user )എത്തുമ്പോൾ 'അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ 'എന്ന അവസ്ഥയിൽ ആയിരിക്കും കുലകളിലെ കായ്കൾ .

പക്ഷെ മേല്പറഞ്ഞ കമ്പനികൾ വിളവെടുത്ത് കഴിഞ്ഞാൽ കുല ഒരിക്കലും മണ്ണിൽ വയ്ക്കില്ല.Conveyer സംവിധാനങ്ങളിലൂടെ നേരെ pack ഹൗസിലേക്ക്. അവിടെ pre cooling, washing, പടലകളാക്കൽ (De handing ), കറ നീക്കം ചെയ്യൽ, ഈർപ്പം മാറ്റൽ, പടല കുലത്തണ്ടിൽ നിന്നും മുറിച്ചെടുത്ത ഭാഗത്ത്‌ protective treatment, labelling, packing... അങ്ങനെ ആണ് കാര്യങ്ങൾ.

ആ കായ്കളുടെ തുമ്പ് ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ?

കായ്കൾ എന്നാൽ വാഴയുടെ പെൺപൂക്കൾ ആണ്. അതിന്റെ അഗ്രത്തിൽ അവശേഷിക്കുന്ന ഭാഗം (Pistil end ) കൂമ്പൊടിക്കുന്ന സമയത്ത് (Denavelling ) അവർ നീക്കം ചെയ്യും.അതാണ്‌ De pistillation.അതുവഴി അതിൽ പൂപ്പേൻ (Flower thrips )വളരാതെ നോക്കും. അങ്ങനെ കായ്കളിൽ കറുത്ത കുത്തുകൾ ഉണ്ടാകാതെ കാക്കും.

 പിന്നെ ദ്വാരമിട്ട കവർ കൊണ്ട് കുല പൊതിയുകയും കൂടി ചെയ്താൽ കായ്കൾക്ക് കുഞ്ഞുവാവമാരുടെ ചർമ്മകാന്തി ലഭിക്കും.

നമുക്കും താഴ്ന്ന് ഉയരം കുറഞ്ഞ വാഴകളിൽ താഴ്ന്ന് നിൽക്കുന്ന കുലകളിൽ ഇത് പരീക്ഷിക്കാവുന്നതാണ്.

തയ്യാറാക്കിയത് 

പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section