(പ്രകൃതിയുടെ ഇസ്ലാം) ജൂൺ 5 ലോക പരിസ്ഥിതി ദിനം

 

പരിസ്ഥിതി സംരക്ഷണവും വിശുദ്ധ ഇസ്ലാമും

  ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മരം നട്ടുപിടിപ്പിക്കൽ. മരം നട്ടു പിടിപ്പിക്കൽ വളരെ പുണ്യമുള്ള ഒരു കര്‍മ്മമാണ്. മരവും ചെടിയും നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പല ഹദീസുകളും ചരിത്രങ്ങളും വന്നിട്ടുണ്ട്.


 തിരുനബിﷺ പറയുന്നു:

“ഭൂമി ഉള്ളവർ അതില്‍ കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാനായി നല്‍കട്ടെ" (ബുഖാരി)

 ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﻦْ ﻛَﺎﻧَﺖْ ﻟَﻪُ ﺃَﺭْﺽٌ، ﻓَﻠْﻴَﺰْﺭَﻋْﻬَﺎ ﺃَﻭْ ﻟِﻴَﻤْﻨَﺤْﻬَﺎ ﺃَﺧَﺎﻩُ


മരം നടൽ വലിയ സ്വദഖയാണ്

     അനസ്(റ)വില്‍ നിന്ന് നിവേദനം മുത്ത് നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിം ഒരു തൈ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ അല്ലെങ്കില്‍ ഒരു മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അവന്‍ ചെയ്ത സ്വദഖയായി രേഖപ്പെടുത്തപ്പെടും.  (സ്വഹീഹുൽ ബുഖാരി :2320)

 ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﺎ ﻣِﻦْ ﻣُﺴْﻠِﻢٍ ﻳَﻐْﺮِﺱُ ﻏَﺮْﺳًﺎ، ﺃَﻭْ ﻳَﺰْﺭَﻉُ ﺯَﺭْﻋًﺎ، ﻓَﻴَﺄْﻛُﻞُ ﻣِﻨْﻪُ ﻃَﻴْﺮٌ ﺃَﻭْ ﺇِﻧْﺴَﺎﻥٌ ﺃَﻭْ ﺑَﻬِﻴﻤَﺔٌ، ﺇِﻻَّ ﻛَﺎﻥَﻟَﻪُ ﺑِﻪِ ﺻَﺪَﻗَﺔٌ* (صحيح البخاري:٢٣٢٠)


ഖിയാമത്ത് നാളിലും കൃഷി ചെയ്യുക

     അനസ് (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "അന്ത്യനാള്‍ സംഭവിക്കുകയാണെന്നിരിക്കട്ടെ, അപ്പോള്‍ നിങ്ങളിലൊരാളുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍  അവനത് നട്ടുകൊള്ളട്ടെ" (അഹ്മദ്)

ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " *ﺇِﻥْ ﻗَﺎﻣَﺖْ ﻋَﻠَﻰ ﺃَﺣَﺪِﻛُﻢُ اﻟْﻘِﻴَﺎﻣَﺔُ، ﻭَﻓِﻲ ﻳَﺪِﻩِ ﻓَﺴِﻴﻠَﺔٌ ﻓَﻠْﻴَﻐْﺮِﺳْﻬَﺎ

(احمد)


 ആര് ഉപയോഗപ്പെടുത്തിയാലും നേട്ടം ലഭിക്കും

     മഹാനായ ഫന്നജ് (റ) പറയുന്നു: ‘യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തോട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെവന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു: ഓ ഫാരിസി! അടുത്തേക്ക് വരൂ! ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം പറഞ്ഞു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബി ﷺ പറയുന്നത് കേട്ടിട്ടുണ്ട്: "ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു സംരക്ഷിക്കുന്നതില്‍ ക്ഷമ കൈക്കൊണ്ടു (ചില വൃക്ഷങ്ങള്‍ ഫലം തരാന്‍ കൂടുതല്‍ കാലമെടുക്കുമല്ലോ). സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ (ആ പഴം ആര്‍ക്ക് ഉപകരിച്ചാലും) നട്ടവന് അല്ലാഹുവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബി ﷺ ഇങ്ങനെ പറയുന്നതു താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. എന്നാല്‍ ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഉറപ്പുകൊടുത്തു. ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്." (മുസ്നദ് അഹ്മദ്)

ﻗَﺎﻝَ ﻓَﻨَّﺞُ رضي الله عنه :... ﻓَﻘَﺪِﻡَ ﻳَﻌْﻠَﻲ ﺑْﻦُ ﺃُﻣَﻴَّﺔَ ﺃَﻣِﻴﺮًا ﻋَﻠَﻰ اﻟْﻴَﻤَﻦِ، ﻭَﺟَﺎءَ ﻣَﻌَﻪُ ﺭِﺟَﺎﻝٌ ﻣِﻦْ ﺃَﺻْﺤَﺎﺏِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﺠَﺎءَﻧِﻲ ﺭَﺟُﻞٌ ﻣِﻤَّﻦْ ﻗَﺪِﻡَ ﻣَﻌَﻪُ ﻭَﺃَﻧَﺎ ﻓِﻲ اﻟﺰَّﺭْﻉِ ﺃَﺻْﺮِﻑُ اﻟْﻤَﺎءَ ﻓِﻲ اﻟﺰَّﺭْﻉِ، ﻭَﻣَﻌَﻪُ ﻓِﻲ ﻛُﻤِّﻪِ ﺟَﻮْﺯٌ، ﻓَﺠَﻠَﺲَ ﻋَﻠَﻰ ﺳَﺎﻗِﻴَﺔٍ ﻣِﻦَ اﻟْﻤَﺎءِ ﻭَﻫُﻮَ ﻳَﻜْﺴِﺮُ ﻣِﻦْ ﺫَﻟِﻚَ اﻟْﺠَﻮْﺯِ ﻭَﻳَﺄْﻛُﻠُﻪُ، ﺛُﻢَّ ﺃَﺷَﺎﺭَ ﺇِﻟَﻰ ﻓَﻨَّﺞَ ﻓَﻘَﺎﻝَ: ﻳَﺎ ﻓَﺎﺭِﺳِﻲُّ ﻫَﻠُﻢَّ، ﻗَﺎﻝَ: ﻓَﺪَﻧَﻮْﺕُ ﻣِﻨْﻪُ ﻓَﻘَﺎﻝَ اﻟﺮَّﺟُﻞُ ﻟِﻔَﻨَّﺞَ: ﺃَﺗَﻀْﻤَﻦُ ﻟِﻲ ﻏَﺮْﺱَ ﻫَﺬَا اﻟْﺠَﻮْﺯِ ﻋَﻠَﻰ ﻫَﺬَا اﻟْﻤَﺎءِ؟ ﻓَﻘَﺎﻝَ ﻟَﻪُ ﻓَﻨَّﺞُ: ﻣَﺎ ﻳَﻨْﻔَﻌُﻨِﻲ ﺫَﻟِﻚَ؟ ﻓَﻘَﺎﻝَ اﻟﺮَّﺟُﻞُ: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ ﺑِﺄُﺫُﻧَﻲَّ ﻫَﺎﺗَﻴْﻦِ: " ﻣَﻦْ ﻧَﺼَﺐَ ﺷَﺠَﺮَﺓً ﻓَﺼَﺒَﺮَ ﻋَﻠَﻰ ﺣِﻔْﻈِﻬَﺎ ﻭَاﻟْﻘِﻴَﺎﻡِ ﻋَﻠَﻴْﻬَﺎ ﺣَﺘَّﻰ ﺗُﺜْﻤِﺮَ ﻛَﺎﻥَ ﻟَﻪُ ﻓِﻲ ﻛُﻞِّ ﺷَﻲْءٍ ﻳُﺼَﺎﺏُ ﻣِﻦْ ﺛَﻤَﺮَﺗِﻬَﺎ ﺻَﺪَﻗَﺔٌ ﻋِﻨْﺪَ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ "، ﻓَﻘَﺎﻝَ ﻟَﻪُ ﻓَﻨَّﺞُ: ﺁﻧْﺖَ ﺳَﻤِﻌْﺖَ ﻫَﺬَا ﻣِﻦْ ﺭَﺳُﻮﻝِ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ؟ ﻗَﺎﻝَ: ﻧَﻌَﻢْ، ﻗَﺎﻝَ ﻓَﻨَّﺞُ: ﻓَﺄَﻧَﺎ ﺃَﺿْﻤَﻨُﻬَﺎ، ﻗَﺎﻝَ: ﻓَﻤِﻨْﻬَﺎ ﺟَﻮْﺯُ اﻟﺪَّﻳْﻨَﺒَﺎﺫِ


 വാർദ്ധക്യത്തിലും കൃഷി ചെയ്യുക

     ഉമാറതുബ്നു ഖുസൈമ (റ) പറയുന്നു: ഒരിക്കൽ എന്റെ പിതാവിനോട് ഉമര്‍(റ) പറയുന്നത് ഞാന്‍ കേട്ടു: "നിങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. അപ്പോള്‍ പിതാവ് പറഞ്ഞു: ഞാന്‍ വൃദ്ധനായില്ലേ. നാളെ മരിക്കാനിരിക്കുകയല്ലേ. ഉമര്‍(റ) അദ്ദേഹത്തോടു പറഞ്ഞു: നിങ്ങള്‍ അവിടെ കൃഷി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. പിന്നീട് ഉമര്‍(റ)വും എന്റെ പിതാവിനോടൊപ്പം ചേര്‍ന്ന് അവിടെ കൃഷിയിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്."(ഇബ്നു ജരീര്‍).


وعن عمارة بن خزيمة بن ثابت قال : سمعت عمر بن الخطاب يقول لأبي : أعزم عليك أن تغرس أرضك فقال أبي : أنا شيخ كبير أموت غدا . فقال عمر : أعزم عليك لتغرسنها ، فلقد رأيت عمر بن الخطاب رضي الله عنه يغرسها بيده مع أبي


     മഹാനായ അബുദ്ദര്‍ദാഅ് (റ) ഒരിക്കൽ വാൽനട്ടിന്റെ (ഒരു തരം അണ്ടി) കൃഷി ചെയ്ത് കൊണ്ടിരിക്കെ അതിലൂടെ കടന്നുപോയ ഒരാള്‍ മഹാനോട് ചോദിച്ചു: നാളെയോ അതിനപ്പുറത്തോ ആയി മരണം പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രായമായ താങ്കള്‍ എന്തിനാണ് ഈ കൃഷി ചെയ്യുന്നത്? ഈ വർഷമൊന്നും താങ്കള്‍ക്കു ഇതിൽ നിന്ന് ഭക്ഷിക്കാൻ സാധ്യമല്ലല്ലോ. ഇതുകേട്ട മഹാനവർകൾ പ്രതിവചിച്ചു: ഈ കൃഷി ചെയ്ത കാരണത്താല്‍ എനിക്കു ആഖിറത്തിൽ പ്രതിഫലവും,  മറ്റുള്ളവര്‍ക്കിത് ഭക്ഷിക്കാനും എന്താണ് ഇവിടെ തടസ്സം?  (ശറഹുസുന്ന:6/151)

പരിസ്ഥിതിയെ അറിഞ്ഞ് , പരിസ്ഥിതിയുടെ കൂടെ നിന്ന് ഒരു കാവലാളും പരിസ്ഥിതി പരിപോഷകനുമാകാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


തയ്യാറാക്കിയത് : മുസ്തഫ അസ്ഹരി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section