സ്വന്തമായി ഒരു സെൻറ് ഭൂമിയെങ്കിലും ഉള്ള ആളുകളുടെ അറിവിലേയ്ക്കായി ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇനിമുതൽ മുദ്രപത്രത്തിൽ ആധാരം എഴുതി രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് എത്തിക്കുന്ന രീതി അവസാനിക്കാൻ ആയി പോവുകയാണ്.
രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിൻറെ ഭാഗമായി ആധാരം ഫോം രൂപത്തിൽ ഫോണിലൂടെയും തയ്യാറാക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഗവൺമെൻറ് ഒരുക്കുന്നത്. പുതിയ രീതിയിലെ ഭൂമി കൈമാറ്റ രജിസ്ട്രേഷൻ ആദ്യഘട്ടത്തിൽ തലസ്ഥാന ജില്ലയിലെ പട്ടം സബ് രജിസ്ട്രാർ ഓഫീസിലാണ് ആരംഭിച്ചിരിക്കുന്നത്.
മറ്റ് ഓഫീസുകളിൽ എത്രയും പെട്ടെന്ന് തന്നെ ഈ സൗകര്യങ്ങൾ നടപ്പിലാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും, വിരലടയാളവും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ആയിരിക്കും രേഖപ്പെടുത്തുക.
എന്നാൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിരൽ അടയാളം കൃത്യമായി പേപ്പറിൽ തന്നെ പതിപ്പിക്കേണ്ടതുണ്ട്. ഇനി മുതൽ രജിസ്ട്രേഷൻ ഡിജിറ്റൽ ആകുന്നതോടെ വിവരങ്ങൾ ഓൺലൈനായി നൽകി മുദ്രപത്ര വില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഓൺലൈനായി അടയ്ക്കാൻ സാധിക്കുന്ന സൗകര്യമാണ് വരാനായി പോകുന്നത്.
തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖകൾ കൃത്യമായി പരിശോധിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയാണ് ചെയ്യുക. സ്വന്തമായി ഭൂമിയുള്ള എല്ലാ ആളുകളും ഈ വിവരം അറിഞ്ഞിരിക്കുക.