വൈക്കത്തഷ്ഠമി മാവ്.
വൈക്കം ക്ഷേത്രത്തിന്റെ തൊട്ട് അടുത്ത് നിന്നും കണ്ടെത്തിയ വളരെ അപൂർവ്വ ഇനം. തേൻ മധുരം ഉള്ള നല്ല രുചികരമായ മാമ്പഴം ആണ് വൈക്കത്തഷ്ഠമി മാമ്പഴം. ആരും ഒന്ന് കൊതിച്ചു പോകുന്ന നിറം, അതിനൊത്ത സ്വാദ്. പച്ചയിൽ മാങ്ങ കൂട്ടാനും പഴുത്താൽ മാമ്പഴപുളിശ്ശേരിക്കും അത്യുത്തമം. കൂടിയ തൂക്കം 150 ഗ്രാം മുതൽ 200 ഗ്രാം വരെ ഉണ്ടാകും. ചെറിയ തോതിൽ നാരുകൾ ഉണ്ട്. ചെത്തി പൂളിയും, മാമ്പഴം കയ്യിൽ വച്ചു ഉടച്ചു ഉറുഞ്ചിയും കഴിക്കാം. നന്നായി തണുപ്പിച്ചു കഴിക്കുക ആണെങ്കിൽ അസാധ്യരുചി ആണ് ഈ മാമ്പഴം. ചുവന്ന നിറമുള്ള നല്ല മാമ്പഴം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വൈക്കത്തഷ്ഠമി മാവ് നിങ്ങളുടെ വീട്ടിൽ നട്ടു വളർത്തണം. പുഴു ശല്യം തീരെ കാണുന്നില്ല. വിത്തുകൾ ബഹുഭ്രൂണം ആകുന്നു.
NB: ഈ മാവിന്റെ വിത്തുകൾ ശേഖരിച്ചു തരുവാൻ ആരെങ്കിലും വൈക്കം അടുത്ത് ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക..... 🙏🙏🙏
ആവശ്യം ഉള്ളവർക്ക് നമ്പർ കമന്റ് ബോക്സിൽ നൽകാം.,..വിത്ത് തൈകൾ രണ്ടു മാസത്തിനുള്ളിൽ വിതരണത്തിന് തയ്യാറാകും.
FB: https://www.facebook.com/2323779767870096/posts/3137604573154274/
വൈക്കത്തഷ്ഠമി മാവിന്‍റെ ഫോട്ടോസ്