അത്യാഡംബര വസ്തുവായി ചെറുനാരങ്ങ; റോക്കറ്റുപോലെ കുതിച്ച് വില
GREEN VILLAGEApril 17, 2022
0
നോമ്പുകാലവും വേനലും എത്തിയതോടെ കത്തിക്കയറുകയാണ് ഡൽഹിയിൽ ചെറുനാരങ്ങ വില. ഒരെണ്ണത്തിന് വില 10 രൂപയിൽ എത്തിയിരിക്കുന്നു. രണ്ട് ലിറ്റർ പെട്രോളിന്റെ വിലയാണ് ഒരു കിലോ ചെറു നാരങ്ങക്ക് .ചെറു നാരങ്ങ എന്നാണ് പേരെങ്കിലും വിലയിൽ ഇപ്പൊ വലിയവനാണ്. ഡൽഹിയിൽ 40 ഡിഗ്രിയിക്ക് മുകളിലാണ് താപനില. നാരങ്ങ വെള്ളം കുടിച്ച് ദാഹമകറ്റാം എന്ന് കരുതിയാൽ ബുദ്ധിമുട്ടും. ഒന്നിന് വില 10 രൂപ. കിലോക്ക് 290. ഇത് പ്രത്യേക നിരക്കാണെന് കച്ചവടക്കാർ യഥാർഥ വില 300 ന് മുകളിലെന്ന് രൂപയാണെന്ന്
വീട്ടിലും നാട്ടിലും ഇപ്പൊ അത്യാഡംബര വസ്തുവാണ് നാരങ്ങ . ഒരു കിലോ നാരങ്ങയുടെ വിലക്ക് രണ്ട് ലിറ്ററിലേറെ പെട്രോൾ അടിക്കാംപെട്രോൾ, ഡീസൽ, CNG , PNG, പച്ചക്കറി വില എല്ലാം മുകളിലേക്ക് തന്നെ. പിടിച്ച് നിൽക്കാൻ ഒന്നിലേറെ ജോലികൾക്ക് പോകാനാരംഭിച്ചിരിക്കുകയാണ് ഡൽഹിയിലെ സാധാരണക്കാർ.