റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022-ന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 09 വരെ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 09 വരെ നല്‍കിയിരുന്ന സമയപരിധിയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രില്‍ 09 വരെ നീട്ടിയിരിക്കുന്നത്. കരടു ബില്ലിന്റെ കോപ്പി https://commerce.gov.in എന്ന കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും http://rubberboard.gov.in എന്ന റബ്ബര്‍ ബോര്‍ഡിന്റെയും വെബ് സൈറ്റുകളില്‍ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ secretary@rubberboard.org.in ഇമെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്.
റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 : നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 09 വരെ സമര്‍പ്പിക്കാം
March 22, 2022
0
Tags