ചന്ദ്രക്കാരൻ
കേരളത്തിന്റെ തനതിനമാണ് ഈ ചെറിയ മാങ്ങകൾ. കടുമാങ്ങയിടാനും പുളിശ്ശേരിക്കും ഉത്തമം. പഴയ തറവാട്ടുപറമ്പുകളിൽ നന്നായി സംരക്ഷിച്ചു വരുന്നുണ്ടെങ്കിലും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. പഴുപ്പിച്ചു തിന്നാൻ നല്ലതാണ്. വിത്തുകൾ വലുപ്പമുള്ളവയാണ്. ചുവടുമുതൽ ശാഖകൾ ഉണ്ടാകുന്നു. കുലകളായി മാമ്പഴങ്ങൾ ഉണ്ടാകുന്നു. മനംമയക്കുന്ന ഗന്ധമാണ് ഈ മാമ്പഴത്തിന്.
മൂവാണ്ടൻ
നമ്മുടെ നാട്ടിലെ പ്രധാന മാങ്ങയിനം. തൈനട്ട് പരിപാലിച്ചാൽ മൂന്നാംവർഷം മാങ്ങയുണ്ടാകും എന്നതാണ് ഈ പേരു ലഭിക്കാൻ കാരണം. ശാഖിയായി വളർന്ന്, ഇലപ്പടർപ്പുകളാൽ പ്രസരിച്ച് നിൽക്കുന്ന ഇടത്തരം വൃക്ഷം. താരതമ്യേന വലുപ്പമുള്ള മാങ്ങകൾ. പുളി, മധുരം, നാര് എന്നിവയിൽ മിതത്വം കാണിക്കുന്നു. കണ്ണിമാങ്ങ, പച്ചമാങ്ങ, പഴുത്തമാങ്ങ എന്നിവയെല്ലാം പ്രയോജനപ്പെടുത്തുന്നു. ഏതു സാഹചര്യത്തിലും വളരുന്നു. വെള്ള മൂവാണ്ടൻ, കറുത്ത മൂവാണ്ടൻ, നീലമുവാണ്ടൻ എന്നിങ്ങനെ പലതരം മൂവാണ്ടനുണ്ട്.
ഒളോർ
ഈ തദ്ദേശീയ ഇനത്തിന്റെ പ്രധാന ഉത്പാദനകേന്ദ്രം കോഴിക്കോട് ജില്ലയിലാണ്. ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കുന്നു. മുട്ടയുടെ ആകൃതിയുള്ള ഇടത്തരം മാങ്ങകൾ. മൃദുലമായകാമ്പും ചെറിയ നാരുകളും നേരിയ മണവും. മധുരത്തിൽ മുമ്പൻ.
കോമാങ്ങ
മാങ്ങയുടെ തൊലിയിൽ ചെമപ്പും കറുപ്പും ചേർന്ന ഇരുണ്ടനിറം കാണുന്നു. പഴുത്താലും ഈ നിറം നിലനിൽക്കുന്നു. നല്ല മഴക്കാലത്താണ് പാകമാകുക. കറിക്കും പഴത്തിനും അനുയോജ്യം. കുലകളായാണ് കാണപ്പെടുക. വിത്തുകൾ താരതമ്യേന വലുപ്പമുള്ളവതന്നെ.
പ്രിയോർ
വലുപ്പമുള്ള, നല്ല മണമുള്ള, സ്വാദിഷ്ടമായ ഈ മാങ്ങകൾ തൃശ്ശൂർജില്ലയിൽ കൂടുതലായി കണ്ടുവരുന്നു. മാങ്ങകളുടെ തുമ്പുകൾ സ്വല്പം വളഞ്ഞിരിക്കും. കുലകളിൽ അത്രയധികം എണ്ണം കാണപ്പെടില്ല. രുചിയുടെ താരതമ്യംകൊണ്ട് പേരയ്ക്കാമാവ് എന്നും പേരുണ്ട്. കൃഷിചെയ്തും വരുന്നുണ്ട്. ഈ ഇനം മാവുകൾ നേരത്തേ കായ്ക്കുന്നു. 250 ഗ്രാംവരെ ഭാരമുണ്ടാകുന്ന നാരുകുറവുള്ള മാങ്ങകളാണ്. ഇലകളും വലുപ്പമുള്ളവയാണ്.
കോട്ടൂക്കോണം
തെക്കൻ കേരളത്തിലാണ് ഈയിനം സുലഭമായി കണ്ടുവരുന്നത്. ധാരാളം ശാഖകളുണ്ട് ഈ മാവുകൾക്ക്. നിറയെ കായ്ക്കുന്ന സ്വഭാവമാണ്. പുളികുറവുള്ളതും കട്ടിയുള്ള തൊലിയുള്ളതുമായ മാങ്ങകൾ. പച്ചയ്ക്ക് ഉപയോഗിക്കാം. പഴുത്തുവരുംതോറും മധുരം കൂടിവരുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ വർണഭേദം മാമ്പഴ രൂപവത്കരണത്തിൽ കാണിക്കുന്നു. എല്ലാവർഷവും കായ്ക്കുന്നു. പഴയീച്ചകളെ ചെറുക്കാനുള്ള കഴിവുണ്ട്. ചെങ്കൽവരിക്ക എന്നും പേരുണ്ട്. നട്ട് മൂന്നാംവർഷംതന്നെ കായ്ക്കുന്നു.
വരിക്ക
പഞ്ചസാര വരിക്കയെന്നും അറിയപ്പെടുന്നു. ചെറിയ മാവുകളാണ്. പഞ്ചസാരയുടെ സാദൃശ്യമാണ് പേരിനു നിദാനം. ഇടത്തരം വലുപ്പമുള്ള മാങ്ങകൾ. കുലകളായി കാണപ്പെടുന്നു.
കുറ്റിയാട്ടൂർ
കണ്ണൂരിലെ ഒരു സ്ഥലത്തിന്റെ പേരാണ് കുറ്റിയാട്ടൂർ. ഈ പേരിൽതന്നെയാണ് മാങ്ങകളും അറിയുക. പഴുത്താൽ അടിഭാഗത്ത് മഞ്ഞനിറം വരുന്നു. പടർന്നുപന്തലിക്കുന്ന ഈ മാവിൽ പൂക്കാലം മകരത്തിലാണ്. നമ്പ്യാർമാങ്ങയെന്നും പേരുണ്ട്.
കപ്പലുമാങ്ങ
തൊലികയ്പൻ മാങ്ങയെന്നും പേരുണ്ട്. വലുപ്പമുള്ള മാങ്ങകളാണ്. തെക്കൻകേരളത്തിൽ കൂടുതലായി കണ്ടുവരുന്നു. ഒരുകിലോവരെ ഭാരംവരും. ദൃഢത കൂടുതലും നാരുകൾ കുറവും.
വെള്ളരിമാങ്ങ
വെള്ളരിക്കയോട് രുചിസാദൃശ്യമുള്ള പുളി കുറവുള്ള മാങ്ങകളാണ്. വലിയ വിത്തുകളാണ്. ഉപ്പിലിടാൻ അനുയോജ്യം. പഴുത്തുവരുംതോറും പുഴുക്കളുടെ ഉപദ്രവം കൂടിവരുന്നു. ചെറിയപ്രായത്തിൽതന്നെ കായ്ച്ചുതുടങ്ങുന്നു.
നീലം
കേരളത്തിൽ നന്നായി വളരുന്നു. കേടാകാതെ സൂക്ഷിച്ചുവെക്കാം. സാമാന്യം വലുപ്പമുള്ള മാങ്ങകളാണ്. മധുരം, മണം, ഉറപ്പ് എന്നിവയുണ്ട്. മാങ്ങയുണ്ടായി മൂത്തുവരാൻ കൂടുതൽ സമയമെടുക്കുന്നു.
കിളിച്ചുണ്ടൻ
കിളികളുടെ കൊക്കുപോലെ വളഞ്ഞിരിക്കുന്ന അഗ്രഭാഗമുണ്ട്. ഇതാണ് പേരിനാധാരം. അച്ചാറിടാനും കറിക്കും ഉത്തമം.
പാണ്ടിമാങ്ങ
കേരളത്തിന്റെ പല പ്രദേശങ്ങളിലും കണ്ടുവരുന്ന വളരെ ഉയരം വരുന്ന മാവിനം. കായ്കൾ ചെറുതാണ്. പ്രത്യേകഗന്ധമുണ്ട് മാങ്ങകൾക്ക്. നീളമുള്ള ഞെട്ടിൽ 15 മാങ്ങകൾവരെയുണ്ടാകുന്നു. പഴുക്കുമ്പോൾ മഞ്ഞനിറം കൈവരുന്നു.
പുളിയൻ
പുളിയുടെ ആധിക്യമനുസരിച്ച് ഇവതന്നെ പലതുണ്ട്. അച്ചാറിടാം, കറിവെക്കാം. വലുപ്പമുള്ള വിത്തുകളാണ്. കഴമ്പിന് ദൃഢതയുണ്ട്. വലിയ വൃക്ഷങ്ങളാകും പുളിമാവുകൾ. ഇലകളും വലുപ്പമുള്ളതാണ്. പടർന്നു പന്തലിക്കും. തടിക്കും, വിറകിനും ഉത്തമമാണ്.
കർപ്പൂരമാങ്ങ
മധ്യകേരളത്തിലാണ് പ്രധാനമായും ഈ ഇനം കണ്ടുവരുന്നത്. നല്ല വലുപ്പമുള്ള മാങ്ങകളാണ്. കർപ്പൂരത്തിന്റെ ഗന്ധവും രുചിയുമാണ്
നാട്ടുമാങ്ങകൾ
കേരളത്തിൽ പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന നാട്ടുമാങ്ങ ഇനങ്ങൾ.
1. കോട്ടൂക്കോണം
2. വെള്ളരിമാങ്ങ
3. പഞ്ചാരവരിക്ക
4. പുളിച്ചിമാങ്ങ
5. നാട്ടുനീലം
6. ചന്ദ്രക്കാരൻ
7. പ്രിയോർ
8. ചെറുവരിക്ക
9. കപ്പമാങ്ങ
10. കിളിച്ചുണ്ടൻ
11. ചക്കരക്കുട്ടി
12. പുളിശ്ശേരി മാങ്ങ
13. മൂവാണ്ടൻ
14. നെട്ടുകുഴിയൻ
15. താലിമാങ്ങ
16. കടയ്ക്കൽമാങ്ങ
17. നീലവരിക്ക
18. കടുക്കാച്ചി
19. നീലം മാങ്ങ
20. വെള്ളംകൊല്ലി മാങ്ങ
21. പേരക്ക മാങ്ങ
22. കുളംമാങ്ങ
23. ഗോമാങ്ങ
24. പുളിയൻമാങ്ങ
25. കടുക്കമാങ്ങ
26. ചക്കരമാങ്ങ
27. കൊട്ടമാങ്ങ
28. അട്ടനാറിമാങ്ങ
29. ശർക്കരമാങ്ങ
30. തേൻതുള്ളിമാങ്ങ
31. ചന്ദനമാങ്ങ
32. മയിലാപ്പ്
33. പ്ലാത്തിമാങ്ങ
34. പഞ്ചാരമാങ്ങ
35. വെള്ളമാങ്ങ
36. കനമ്മാവ്
37. പുളിപ്പൻ
38. കയപ്പൻ
39. കല്ലുകെട്ടി
40. കുണ്ടറ
41. പച്ചതീനി
42. ചക്കച്ചി
43. കുഞ്ഞൻ മാങ്ങ
44. ചിരിമാങ്ങ
45. വട്ടമാങ്ങ
46. നീരുകുടിയൻ
47. തൊലികയ്പ്പൻ
48. നീല മൂവാണ്ടൻ
49. സുന്ദരിമാങ്ങ
50. വെള്ളമൂവാണ്ടൻ
51. ചകിരിമാങ്ങ
52. കുഞ്ഞൻമാങ്ങ
53. കുറ്റിയാട്ടൂർ മാങ്ങ
54. കള്ളി പപ്പായ
55. പഞ്ചാരക്കട്ടി
56. തത്തക്കൊത്തൻ
57. ചേനമാങ്ങ
58. ചെറിയാൻമാങ്ങ
59. ഓലമാങ്ങ
60. പുളിമാങ്ങ
61. നെല്ലിക്കമാങ്ങ
62. ബബ്ബക്കായ്മാങ്ങ
63. കുറുക്കൻമാങ്ങ
64. കപ്പായി മാങ്ങ
65. ഊമ്പിക്കുടിയൻമാങ്ങ
66. ഒരുമാങ്ങ
67. തേൻപുളിയൻമാങ്ങ
68. ബാപ്പിലൂസ് മാങ്ങ
69. തിത്തെയ്യൻമാങ്ങ
70. മധുരപുളിയൻ മാങ്ങ
71. വെള്ളക്കായി മാങ്ങ
72. ചെറുകാട്ടുമാങ്ങ
73. ചക്കരക്കുട്ടൻ
74. ചേലൻമാങ്ങ
75. നമ്പ്യാർമാങ്ങ
76. കാശിമാങ്ങ
77. സോനൈമാങ്ങ
78. സന്നജീരകേ മാങ്ങ
79. കുമഡിഗന
80. ജീരികെ മാങ്ങ
81. എലോർ മാങ്ങ
82. കിളിമാങ്ങ
83. കറുത്ത മൂവാണ്ടൻ
84. നാരങ്ങ മാങ്ങ
85. തത്തച്ചുണ്ടൻ
86. സർക്കരാസി
87. നങ്ങ്യാർ മാങ്ങ
88. വയനാടൻ പഞ്ചാര
89. കപ്പിമാങ്ങ
90. കുറിയൻമാങ്ങ
91. നെടുനീലൻമാങ്ങ
92. അച്ചാറുമാങ്ങ
93. ചക്കരകോടൻ
94. സുന്ദരിച്ചി
95. ചകോരിയൻ
96. സുവർണ്ണമാങ്ങ
97. പള്ളിയാടൻ
98. ചോളമാങ്ങ
99. ചോപ്പൻ
സയോൺ / ഒട്ടു കമ്പ്/മുകുളം / ബഡ് ശേഖരിക്കാൻ അനുയോജ്യമായ മാവിനങ്ങൾ👇
ഖുദാദത്ത്
അൽഫോൻസ
ബങ്കനപ്പള്ളി
മൽഗോവ
തോത്താപ്പുരി
പ്രിയോർ
ജഹാംഗീർ
ഹിമായുദ്ദീൻ
ഹിമാപ്പസന്ത്
ബനിഷാൻ
ഹൈബ്രിഡ് ഇനങ്ങൾ :-
ഹൈബ്രിഡ് 44,
ഹൈബ്രിഡ് 151
സിന്ദൂരം
തോത്താപ്പുരി
മല്ലിക
കാലാപ്പാടി
റുമാനിയ
ബാദാമി
റാസ്പുരി
ദസേരി
കേസരി
ബെനറ്റ്
നാസി പസന്ത്
ക്യൂയോസവോയ്
ഉദാത്ത്
റുമാനി
ആപ്പിള്‍ റൂണി
രാജ
ബ്ലാക്ക് ആന്റ് റോസ്
ഇനി ഇതിൽ നിങ്ങൾക്ക് അറിയുന്ന മാവിനങ്ങൾ കൂടി ചേർക്കു