മുരിങ്ങ ലയറിങ് ചെയ്യുന്ന രീതി
വേണ്ട സാധനങ്ങൾ
*ചകിരിചോറ്
*ചിരട്ടകരി
*ശുദ്ധമായ തേൻ അല്ലെങ്കിൽ ഇളനീർ വെള്ളം
*പോളിത്തീൻ കവർ
*കയർ
ആദ്യം ചെയ്യൽ ലയറിങ് ചെയ്യാനുള്ള മരം തിരഞ്ഞെടുക്കൽ ആണ്.
നല്ല കായ്ഫലം ഉള്ള മരം തിരഞ്ഞെടുക്കുക തിരഞ്ഞെടുത്ത മരത്തിൽ നിന്നും ലയറിങ് ചെയ്യാൻ നല്ല ഒരു കമ്പ് തിരഞ്ഞെടുക്കുക കമ്പ് എത്ര വണ്ണം കൂടിയാലും കുഴപ്പമില്ല ആ കമ്പിൽ ഒരു ഇഞ്ജ് തൊലിഭാഗം കത്തി കൊണ്ട് ഒഴിവാക്കുക ശേഷം ചിരട്ടകരി തേൻ അല്ലെങ്കിൽ ഇളനീർ വെള്ളം മിക്സ് ചെയ്തു തൊലി ഒഴിവാക്കിയ ഭാഗത്ത് തേച്ചു കൊടുക്കുക ശേഷം ചകിരി ചോറ് ചെറുതായി നനച്ചതിന് ശേഷം പോളിത്തീൻ കവറിൽ നിറച്ചു കവർ കെട്ടി കൊടുക്കുക ശേഷം പൊളിത്തീൻ കവർ നടുഭാഗത്ത് കത്തികൊണ്ട് നീളത്തിൽ കീറി കെട്ടികൊടുക്കുക
ഒരു മാസം കൊണ്ട് വേര് വരും 45ദിവസം മുതൽ കട്ട് ചെയ്തു എടുക്കാം.
ചെയ്യേണ്ട രീതി വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട്
തയ്യാറാക്കിയത്
ശരീഫ് പെരിന്തൽമണ്ണ (Youtuber Grafting trainer)
ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.