കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങള്‍
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കരിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് കരിവേപ്പില. കരിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കാന്‍ നല്ലതാണ്.
കരിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും.ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കരിവേപ്പിലയും അരച്ച് മോരില്‍ കലര്‍ത്തി കഴിച്ചാല്‍ മതി. കരിവേപ്പില വെന്ത വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കും. കാലുകള്‍ വിണ്ടുകീറുന്നതിന് കരിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി.
കരിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍, എന്നിവ നിശേഷം ഇല്ലാതാവും.