ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം fish amino acid fertilizer benefits

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. 

തയ്യാറാക്കുന്ന വിധം

ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.


മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. 


ഉപയോഗം 

ഗ്രോ ബാഗ് നിറക്കുമ്പോൾ/ അല്ലെങ്കിൽ തടം  ഒരുക്കുമ്പോൾ തന്നെ ഈ തെളി നമുക്ക് പ്രയോഗിക്കാം. കാരണം അതിലടങ്ങിയിട്ടുള്ള എല്ലാ ഗുണങ്ങളും  വളർച്ചയുടെ  പ്രാരംഭ ഘട്ടം മുതൽ ആവശ്യമുള്ളത്  തന്നെ.. ചേർക്കേണ്ടത്   50ml ഇൽ 100 മില്ലി വെള്ളം ചേർത്ത് നേർപ്പിച്ചു ചേർത്ത് കൊടുക്കുക..ഏറ്റവും ഗുണപ്രദമാകുന്ന  സമയമാണ്  ഇത്.. ശേഷം  രണ്ടാഴ്ച കൂടുമ്പോൾ / നാലില പരുവം  വരെ  20ml ഫിഷ് അമിനോ ആസിഡിൽ 50 ml വെള്ളം ചേർത്ത് തടത്തിൽ  ഒഴിച്ചു കൊടുക്കാം.. പൂവിടാൻ  തുടങ്ങുന്നതിനു മുൻപ് വരെ  മാത്രം  ഈ പ്രയോഗം  മതി... കാരണം  നൈട്രജൻ അളവ് കൂടുതലായതിനാൽ അത്  ഗുണത്തെക്കാൾ ദോഷമായി  ബാധിക്കും.. ശേഷം  കായ്ച്ചു കഴിഞ്ഞാൽ  വേണമെങ്കിൽ ഒരിക്കൽ കൂടി  തടത്തിൽ ഒഴിച്ചു കൊടുക്കാം. അതു  കായ്കൾക്ക് വലിപ്പം വെക്കാൻ ഗുണം  ചെയ്യും...

വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

 #ഫിഷ്‌ #അമിനോ #ആസിഡ് 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section