വെണ്ട
നാരുകളാല്‍ സമ്പുഷ്ടമാണ് വെണ്ട. ആന്‍റി ഓക്സിഡണ്ടുകളായ ജീവകം എ യുടെയും മറ്റു ഘടകങ്ങളുടെയും ഉയര്‍ന്ന സ്രോതസ്സാണ് വെണ്ട. ജീവകങ്ങളായ സി, കെ, ബി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കൃഷിരീതികൾ
എല്ലാകാലത്തും കൃഷിചെയ്യാം
നരപ്പുരോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളായ അര്‍ക്ക, അനാമിക, സല്‍കീര്‍ത്തി, വര്‍ഷ, ഉപഹാര്‍ എന്നിവ അനുയോജ്യം
ഇവയുടെ കായ്കള്‍ക്ക് ഇളം പച്ചനിറമാണ്.
വിത്ത് വിതച്ച് നാല്‍പ്പത്തിയഞ്ചാം ദിവസം ആദ്യവിളവ് ലഭിക്കും.
ഒരു സെന്‍റിന് 30 ഗ്രാം വിത്ത് വേണ്ടിവരും
നാല് മാസക്കാലം വിളവ് ലഭിക്കും.
ഒരു സെന്ററില്‍ നിന്നും 50 കിലോഗ്രാം വിളവ് പ്രതീക്ഷിക്കാം