Shameplant (തൊട്ടാവാടി)
ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.
തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോൾ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ?
കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല.!!!
മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്.
അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ തൊട്ടാല്‍ ലവന്‍ വാടും. അതുതന്നെ കാരണം. സായിപ്പ് "ടച്ച് മി നോട്ട്" എന്നാണവനെ വിളിക്കാറ്. ബ്രസീല്‍ ആണ് ജന്മദേശമെങ്കിലും ഇന്ന് ഭൂമധ്യരേഖാപ്രദേശങ്ങളില്‍ പരക്കെ ഇവന്റെ സാന്നിധ്യം ഉണ്ട്.
പലരും ആമസോണില്‍ നിന്ന് തൊട്ടാര്‍വാടി പൈസ കൊടുത്തു വാങ്ങി ചെടി ചട്ടിയില്‍ നട്ടുവളര്‍ത്തുന്നുണ്ട്.
തൊട്ടാവാടിച്ചെടിയില്‍ തൊട്ടാല്‍ ഉടന്‍ അവയുടെ ഇലകള്‍ ഇങ്ങനെ മടങ്ങി വാടിയതുപോലെ കിടക്കുന്നത് നമുക്കൊക്കെ കുട്ടിക്കാലത്ത് വലിയ കൗതുകം ആയിരുന്നു. എന്നാല്‍ ഇതിന്റെ കാരണം പലര്‍ക്കും അന്നും ഇന്നും അറിയില്ല.. ഇലകള്‍ തണ്ടിനോട് ചേരുന്നഭാഗത്തു കാണുന്ന ചെറിയ മുഴകളാണ് ഇതിനു കാരണം. ഈ മുഴകളില്‍ ഒരു പ്രത്യേകതരം കോശങ്ങളാണ് ഉള്ളത്. വെള്ളം നിറയുമ്പോൾ ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപ്പിടിക്കുന്നു. തൊട്ടാവാടിയുടെ ഇലകളില്‍ നാം തൊട്ടാലുടന്‍ ഈ മുഴകളിലുള്ള കോശങ്ങളിലെ വെള്ളം പിന്‍തണ്ടിലേക്ക് പിന്‍വാങ്ങുന്നു . അതോടെ ഈ മുഴകള്‍
ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്ന് മടങ്ങുന്നു. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും .
ഔഷധ ഗുണങ്ങള്‍
പണ്ട് കാലം മുതല്‍ക്കേ തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു .
ചെടിയുടെ ഇല, വേര് എന്നിവ പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിക്കാമെന്നു US National Library of Medicine പുറത്ത് വിട്ട പഠനങ്ങള്‍ തെളിയിക്കുന്നു.
ഇഴജന്തുക്കള്‍, പ്രാണികള്‍ എന്നിവ ശരീരത്തില്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമാണ്.
ഇതിന്റെ ജ്യൂസ് രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും.
ശ്വാസതടസത്തിനും ചര്‍മ്മരോഗങ്ങള്‍ക്കും ഔഷധമാണ് തൊട്ടാവാടി.
രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാവാടി വളരെ വിശേഷമാണ് .
പ്രമേഹ ശമനത്തിനും കുട്ടികളില്‍ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു.
തൊട്ടാവാടി നീര് കരിക്കിന്‍ വെള്ളത്തില്‍ പിഴിഞ്ഞ് കുട്ടികള്‍ക്ക് കൊടുത്താല്‍ ആസ്തമക്ക് കുറവ് വരും .
തൊട്ടാവാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും നല്ലതാണ് .
മുറിവുകളില്‍ തൊട്ടാവാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിന് സഹായിക്കും .
പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്ക് തൊട്ടാവാടി നല്ലതാണ്.
തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍മുറിവ് ഉണങ്ങുന്നതാണ്.
5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നായി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും.