ഗ്രോബാഗിന് ഉള്ളിലെ ഫില്ലിംഗ് എന്നു പറയുന്നത് ചാണകപ്പൊടിയും, ചകിരിച്ചോറും കൂടാതെ സാധാരണ ഉള്ള മണ്ണും അതുപോലെ തന്നെ ചെമ്മണ്ണും കൂടി മിക്സ് ചെയ്താണ് നിറയ്ക്കുന്നത്. ചെമ്മൺ ആണ് ചെടി വളരുവാൻ ആയിട്ടുള്ള ഏറ്റവും അനുയോജ്യമായ മണ്ണ്. അധികം പൊക്കം വയ്ക്കാതെ എന്നാൽ നിറച്ച് കാ കിട്ടുന്ന ചെറിയ ചെടികൾ പുറത്തു നിന്നും ലഭിക്കുന്നതാണ്. ചെടി പുറത്തു നിന്നും വാങ്ങി ഗ്രോബാഗിൽ നട്ടു വയ്ക്കുക.
ഗ്രോബാഗിലെ ഫില്ലിംഗ് നന്നായി മിക്സ് ചെയ്ത ഒരു പോലെ യോജിപ്പിച്ചതിനുശേഷം ആയിരിക്കണം ചെടി നടേണ്ടത്. നട്ടതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറച്ച് വെള്ളം തളിച്ച് കൊടുക്കുവാൻ ആയും പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈ ആണെങ്കിൽ പോലും ഒരു മാസത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ വളർന്നു നമുക്ക് കായ ലഭിക്കുന്നതാണ്.
കൂടാതെ ചെടികളുടെ ഇലയിൽ വെള്ളീച്ച പോലുള്ള പ്രാണികൾ വന്ന് ഇല നശിപ്പിക്കാതിരിക്കാൻ പുകയില കഷായം തളിച്ചുകൊടുക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇലകളുടെ അടിയിലായി പുകയിലക്കഷായം ഒന്ന് സ്പ്രേ ചെയ്തു https://youtu.be/BfqiLJYzHJg
കൊടുക്കുന്നത് ഇലകൾ കേടാകാതിരിക്കാൻ സഹായിക്കും. എല്ലാവരും ഇതുപോലെ അവരവരുടെ വീടുകളിൽ നാരങ്ങ ചെടി വെച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.
കൊടുക്കുന്നത് ഇലകൾ കേടാകാതിരിക്കാൻ സഹായിക്കും. എല്ലാവരും ഇതുപോലെ അവരവരുടെ വീടുകളിൽ നാരങ്ങ ചെടി വെച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.