“വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ മണ്ണെണ്ണകൊണ്ടൊരു കിടിലൻ കീടനാശിനി”
കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.
വെള്ളീച്ചയെ തുരത്താൻ നിരവധി മാര്ഗങ്ങള് ഉണ്ട്. അത്തരത്തിൽ ഒന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനമായ മണ്ണെണ്ണ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെള്ളീച്ചയെ തുരത്താവുന്നതാണ്. മണ്ണെണ്ണ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മണ്ണെണ്ണ നേരിട്ട് ചെടികളിൽ ഉപയോഗിക്കാറില്ല. ഇതിനുള്ള കാരണം മണ്ണെണ്ണ ഉപയോഗിക്കുന്നത് ചെടികൾ കരിഞ്ഞു പോകുവാൻ സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ലിറ്റർ വെള്ളത്തിന് മൂന്നു ml മണ്ണെണ്ണ എടുക്കുക. ഒട്ടും തന്നെ കൂടി പോകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് പത്ത് ml ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ചേർക്കുക. ഇതെല്ലം കൂടി നല്ലതുപോലെ മിക്സ് ചെയ്യണം. ഇത് ഒരു സ്പ്രേയറിലാക്കി ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വെള്ളീച്ച ശല്യം ഉണ്ടാവുകയേ ഇല്ല. മണ്ണെണ്ണ അളവ് കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Deepu Ponnappan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
BY SILPA K