തെങ്ങിൻ തോപ്പിൽ ഇടവിളകൃഷി

തെങ്ങിന്റെ പ്രത്യേക വളർച്ചാഘടന തെങ്ങിൻതോപ്പിൽ ഇടവിളകൃഷി സാധ്യമാണെന്ന് സൂചിപ്പിക്കുന്നു.

 ടുത്തടുത്തു നിൽക്കുന്ന തെങ്ങിലെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കുന്നതിനു വേണ്ടി അവ സാധാരണയായി 6 മുതൽ 10 മീററർ വരെ അകലത്തിലാണ് നടുന്നത്. തെങ്ങിന്റെ വേരുകൾ ചുവട്ടിൽ നിന്നും 2 മീററർ വരെ വ്യാസാർധത്തിലുളള ചുററളവിലാണ് കാണപ്പെടുന്നത്. 

മുകളിലുള്ള 10 സെ.മീ. മേൽമണ്ണിൽ തെങ്ങിന്റെ ഉപയോഗപ്രദമായ വേരുകളൊന്നും തന്നെ കാണുകയില്ല. 80 ശതമാനം വേരുകളും 30 മുതൽ 120 സെ.മീ. വരെ ആഴത്തിലുള്ള മണ്ണിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ശരിയായ അകലത്തിൽ നട്ടിട്ടുള്ള ഒരു തെങ്ങിന്റെ വേരോട്ടമുള്ള സ്ഥലത്തിന്റെ വ്യാപ്തി 12.57 ചതുരശ്ര മീറ്ററാണ്. എന്നാൽ ഭാഗികമായി ഉണ്ടാകുന്ന മറവ് ഇല്ലാതാക്കുന്നതിന് അനുവദിച്ചു കൊടുത്തിരിക്കുന്ന സ്ഥലം ഏകദേശം 56.25 ചതുരശ്ര മീററർ വരും. ഇതിനർഥം തെങ്ങിന്റെ ചുവട്ടിലുള്ള 22.2 ശതമാനം സ്ഥലം മാത്രമേ അത് മുഖ്യമായും ഉപയോഗിക്കുന്നുള്ളൂ എന്നാണ്. 

തെങ്ങുകൾ തമ്മിലുള്ള അകലം വർധിക്കുന്നതനുസരിച്ച് ഉപയോഗയോഗ്യമാകുന്ന സ്ഥലിന്റെ അളവ് വീണ്ടും കുറഞ്ഞ് 12.5 ശതമാനത്തിലെത്തുന്നു. തെങ്ങിൻമണ്ടയുടെ  പ്രത്യേക ഘടനയും ഇലകളുടെ വിന്യാസവും ശാഖകളില്ലാതെ ഒററത്തടിയായി വളരുന്നുവെന്ന പ്രത്യേകതയും കൂടുതൽ സൂര്യപ്രകാശം ഭൂമിയിലേക്ക് കടത്തിവിടാൻ ഇടയാക്കുന്നു.

തെങ്ങിന്റെ പ്രായവും നട്ടിരിക്കുന്ന അകലവും രീതിയും അനുസരിച്ച്.താഴോട്ട് കടത്തിവിടുന്ന സൂര്യപ്രകാശത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. എട്ടുവർഷം വരെ പ്രായമുള്ള തെങ്ങുകൾ 30 മുതൽ 80 ശതമാനം വരെ സൂര്യരശ്മികൾ താഴോട്ടു കടത്തിവിടുന്നു.  8 മുതൽ 20 വർഷം വരെ പ്രായമായ തെങ്ങുകൾ 20ശതമാനം പ്രകാശം മാത്രമേ കടത്തി വിടുന്നുളളു. 30 വർഷമാകുമ്പോൾ ഇതുക്രമേണ ഉയർന്ന് 30 ശതമാനമാകുന്നു, 40 വർഷമാകുമ്പോൾ പിന്നെയും കൂടി 50 ശതമാനവും 70 വർഷം പ്രായമാകുമ്പോൾ 84 ശതമാനത്തോളവുമാകുന്നു.

തെങ്ങിന്റെ പൊക്കവും ഇലകളുടെ ക്രമീകരണവും അനുസരിച്ചാണ് ഓരോ പ്രായത്തിലും വ്യത്യാസങ്ങൾ വരുന്നത്. പൊക്കം കൂടുന്നതനുസരിച്ച് താഴേക്കത്തുന്ന സൂര്യകിരണങ്ങളുടെ അളവ് വർധിക്കുന്നു. ഇങ്ങനെ തെങ്ങിനിടയിൽ വേരുകൾ തമ്മിൽ മത്സരമില്ലാത്ത സ്ഥലവും സൂര്യപ്രകാശവും ഒരുമിച്ചു ലഭിക്കുന്നതു കൊണ്ട് ഈ സ്ഥലം ഇടവിളക്ക്യ ഷിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതിന്റെ ഫലമായി തെങ്ങ് നട്ട് 1 വർഷം വരെ വാർഷിക വിളകളും 21 മുതൽ 10 വർഷം വരെ പ്രായത്തിൽ വാർഷികവിളകളും സിം വിളകളും വളർത്താമെന്നു തെളിഞ്ഞിട്ടുണ്ട്. 

സാധാരണയായി തെങ്ങിനിടയിൽ ഇടിവിളയായി കൃഷി ചെയ്യുന്നത് കൊക്കൊ, കുരുമുളക്, പൈനാപ്പിൾ മുതലായവ.

ഇങ്ങനെയുള്ള വിളകൾക്ക് വളരെ ശ്രദ്ധിച്ചുള്ള വിളപരിപാലനം ആവശ്യമാണ്. എന്നാൽ വളരെയൊന്നും പരിചരണങ്ങൾ ആവശ്യമില്ലാതെ വളർത്താവുന്നവയാണ് ഫോഡർ വിളകൾ അഥവാ കാലിത്തീററ വിളകൾ. 

ഒരു ക്ഷീരകർഷകന സംബന്ധിച്ചിടത്തോളം തെങ്ങിൻതോപ്പിൽ ഫോഡർ വിളകൾ കൃഷിചെയ്യുന്നത് കൊണ്ട് അതു കൊടുത്തുവളർത്തുന്ന പശുക്കളുടെയും മററും ചാണകവും മൂത്രവും തിരിക ചെടിക്ക് വളമായി നൽകാൻ സാധിക്കുമെന്നതുവഴി തെങ്ങിൽ നിന്നുംപശുക്കളിൽ നിന്നുമുളള ആദായം ഇരട്ടിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ച്ട്ടുണ്ട്. പ്രധാനവിളയായ തെണ്ടിനും ഇടവികൾക്കും ആവശ്യമായ ക്യഷിപ്പണികളും വളപ്രയാഗവും ജലസേചനവും യഥാസമയം നടത്തുകയാണെങ്കിൽ തെങ്ങിൽ നിന്നുള്ള ആദായം 15 മുതൽ 20 ശതമാനം വരെ വർധിക്കുന്നതായി വെള്ളായണി കാർഷിക കോളെജിൽ നടത്തിയ പാന പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section