മുന്തിരി കൃഷിയില്‍ ഈ കാര്യം ചെയ്താൽ 100% വിജയം : പ്രൂണിംഗ്

   

  പൂവിടാനും കായ് പിടിക്കാനുമായി, വളർന്നുകൊണ്ടിരിക്കുന്ന വള്ളികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിയാണ്, പ്രൂ ണിംഗ്.... ചെടി വളരുന്നതിനോടൊപ്പം ഇലകൾക്കടുത്ത് വരുന്ന പറ്റുവള്ളികളെയും നീക്കം ചെയ്യേണ്ടതാണ്. തലപ്പ് നുള്ളി വിട്ടത്, പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോൾ, തലപ്പ് വീണ്ടും നുള്ളി വിടണം. പന്തൽ മുഴുവൻ വള്ളി പടരുന്നത് വരെ, ഈ പ്രക്രിയ തുടരണം. 
    
ചെടി നട്ട് പത്ത് മാസം ആവുന്നതോടെ, ഒരു ചെടിയുടെ വള്ളികൾ ഒരു സെൻ്റ് (40 സ്ക്വയർ മീറ്റർ ) സ്ഥലത്ത് പടർന്ന് വളരും.. 
 ഈ ഘട്ടത്തിൽ, എല്ലാ തലപ്പ് വള്ളികളെയും ഒരടി നീളത്തിൽ മുറിച്ചുമാറ്റുക. ഇലകളും അടർത്തി മാറ്റണം.                                                                                                        

15 ദിവസത്തിനു ശേഷം, പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളിൽ മുഴുവനായി ഇളം പച്ച നിറത്തിലുള്ള പൂക്കളും വന്നു തുടങ്ങും.

രണ്ടാഴ്ച കൂടി കഴിയുന്നതോടെ, തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നതായി കാണാം.. ഈ സമയം അവയുടെ തലപ്പും നുള്ളി വിട്ട ശേഷം തൊട്ടു താഴെയുള്ള മൂന്ന് ഇലകളും അടർത്തി മാറ്റണം. ഇതോടൊപ്പം, സ്പ്രിംഗ് പോലുള്ള ചുറ്റുവള്ളികളും നീക്കണം. 
ശരിയായി പ്രൂണിംഗ് ചെയ്ത് ഇലകൾ മാറ്റിയ ശേഷം, പന്തലിൽ വള്ളികൾ മാത്രമായി കാണണം. 
 

ശ്രദ്ധിക്കുക: ഓരോ പ്രൂണിംഗിനു ശേഷവും, ഉടൻ തന്നെ സ്യൂഡോമോണസ് ചെടികളിൽ മുഴുവനും Spray ചെയ്യണം. ഗ്രീൻകെയർ 13:27:27 ഒന്നിടവിട്ട ദിവസങ്ങളിൽ 2 ലിറ്റർ വീതം തടത്തിൽ ഒഴിച്ചു കൊടുക്കുവാനും മറക്കരുത്.. 


* പ്രൂണിംഗിനു ശേഷം ഉണ്ടായ പൂക്കൾ 120 ദിവസം കഴിയുമ്പോൾ, കായ്കൾ പഴുത്ത് പഠിക്കാറാകും .. 
* നല്ല മധുരുള്ള മുന്തിരി ലഭിക്കാൻ, മുന്തിരിക്കുലകൾ ചെടിയിൽ വെച്ച് തന്നെ പഴുക്കാൻ അനുവദിക്കണം. പഴുപ്പിക്കുന്നതിനായി, പച്ചമുന്തിരി പറിച്ചു വെച്ചാൽ പഴുക്കുകയില്ല, മറിച്ച് പുളിമുന്തിരിയാവും ലഭിക്കുക...

* പഴങ്ങൾ പറിച്ച ശേഷം, വീണ്ടും പ്രൂണിംഗ് നടത്തുകയാണെങ്കിൽ, വർഷത്തിൽ മൂന്നു തവണ വരെ വിളവെടുക്കാം ... 
* പാകമായി വരുന്ന മുന്തിരിക്കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കുകയാണെങ്കിൽ കിളികളേയും മറ്റും അകറ്റി നിർത്താം.. 
  
കെ. രാജു, 9400701531
Vadakara Municipal Karshika Nursery, Kurumbayil 9446461531

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section