ഇരുപതുകളിലേ നരയ്ക്കുന്ന മുടി; പരിഹാരത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇവ


കണ്ണാടിക്കു മുന്നിൽ നിന്ന് നല്ല ഭംഗിയോടെ മുടിയൊക്കെ ചീകിവച്ചിരുന്ന കാലമൊക്കെ മാറി, ഇന്ന് തലയിൽ തെളിഞ്ഞ വെള്ളിവര മറയ്ക്കാനായി ചീകി ഒതുക്കേണ്ട ഘട്ടത്തിലേക്ക് എത്തി. ഇരുപതുകളിലേ മുടിയഴകിൽ നര വീണ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇപ്പോൾ കാണാനാകും. 

എന്തായിരിക്കും ഈ അകാലനരയ്ക്കു പിന്നിൽ?
മുടിക്കു കറുപ്പുനിറം നൽകുന്നത് മെലാനിൽ എന്ന വർണകം ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തിലെ കാറ്റലേസ് എന്ന എൻസൈംശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിനെ ഓക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എൻസൈമിന്റെ കുറവ് ഉണ്ടാകുമ്പോൾ ഈ ഹൈഡ്രജൻ പെറോക്സൈഡ് കോശങ്ങളിൽ അടിയുന്നു. ഇത് മെലാനിനെ കുറച്ചു മുടി നരയ്ക്കുന്നതിന് കാരണമാകുന്നു.

ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡ്, ട്രാൻസ് ഫാറ്റ് കൂടുതലുള്ള ആഹാരങ്ങൾ എന്നിവ ശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാൻ കാരണമാകുന്നു. വൈറ്റമിൻ ബി 12ന്റെ കുറവും പ്രധാന കാരണമാണ്.

അകാലനരയെ നിയന്ത്രണത്തിലാക്കാൻ ദിവസവും 7–8 മണിക്കൂർ വരെ ഉറങ്ങണം. ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുവാനും അഴുക്ക് പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കാം. വൈറ്റമിൻ ബി 12 അടങ്ങിയ മാംസം, മീൻ, മുട്ട, കരൾ ഇവ കാറ്റലേസ് എൻസൈം കൂടുവാൻ സഹായിക്കും. വൈറ്റമിൻ ബിയിലെ ബയോട്ടിൽ അടങ്ങിയ പരിപ്പ്, പയർവർഗങ്ങൾ, കൂൺ, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ച നിറത്തിലുള്ള ഇലക്കറികൾ, തൈര് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കാം.

*വൈറ്റമിൻ ഡി മുടിവളർച്ചയെ സഹായിക്കും. തലയോട്ടിൽ ഇടയ്ക്ക് മസാജ് ചെയ്യാം. 

അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം ഉൾപ്പെടുത്തിയാൽ അകാലനരയെ ഒരു പരിധിവരെ മാറ്റി നിർത്താൻ സാധിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section