താരൻ നിങ്ങളെ പ്രയാസപ്പെടുത്തുന്നവോ
തലയിലെ കോശങ്ങൾ അമിതമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് നമുക്ക് താരൻ ആയി അനുഭവപ്പെടുന്നത്
സാധാരണ ഒരു പ്രായപൂർതിയായ ഒരാളിൽ നിന്നും നാലര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ കോശങ്ങൾ ഇളകി വരും ഇതു കഴുകിക്കളയുന്നതു കൊണ്ടാണ് അത് നമുക്ക് തിരിച്ചറിയാൻ കഴിയാത്തത് ചിലർക്ക് ഇത് എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെ കോശങ്ങൾ വരെ തലയിൽനിന്നും ഇളകിപ്പോരും.
ഇങ്ങനെ ക്രമാതീതമായി കൂടിവരുന്ന കോശങ്ങൾ മുടിക്കിടയിൽ കുമിഞ്ഞുകൂടുമ്പോഴാണ് താരനായി തിരിച്ചറിയാൻ കഴിയുന്നത്.
താരൻ ചെറിയ കുട്ടികളിലും വലിയവരിലും കാണും. ഇത് വലിയ ഒരു പ്രശ്നം തന്നെയാണ്. എങ്കിലും ആറു വയസ്സു മുതൽ 12 വയസ്സുവരെയുള്ള തലയിൽ കാണുന്ന എല്ലാം താരൻ ആണെന്ന് വിചാരിച്ചു പോകരുത് അത് ചിലപ്പോൾ മറ്റെന്തെങ്കിലും സ്കിൻ ഇൻഫെക്ഷൻ ആയിരിക്കും. കൗമാരപ്രായം മുതൽക്കാണ് താരൻ കൂടുതലായി കാണപ്പെടുന്നത്.
എങ്ങനെ പരിഹരിക്കാം
ഓൺലൈനിലും മറ്റും കാണുന്ന പല നുറുങ്ങുകളും ഉപയോഗിക്കുന്നതിന് മുമ്പ് തലയിൽ ഉള്ളത് താരൻ ആണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. കാരണം തലയിൽ ഉണ്ടാകുന്ന സോറിയാസിസ് പോലെയുള്ള സ്കിന്നിലെ ബാക്ടീരിയ ഫംഗസ് രോഗങ്ങൾക്ക് ഇത്തരം മരുന്നുകളും കോമ്പിനേഷൻസ്കളും ദോഷകരമായി ബാധിക്കാം എന്ന് ഓർക്കുക. താരൻ മാറികിട്ടാൻ ഇനി ചില നാച്ചുറൽ മരുന്നുകൾ പരിചയപ്പെടാം.
1.നാരങ്ങാനീര്
ഒരു നാരങ്ങയുടെ കാൽ ഭാഗം നാരങ്ങാനീര് ഒരു ഗ്ലാസ്‌വെള്ളതിൽ ലയിപ്പിച്ച് കുളിക്ക്മു മ്പ് തലയിൽ പുരട്ടുക.
നാരങ്ങാനീര് ഉപയോഗിക്കുന്നത് സോറിയാസിസ് പോലെയുള്ള ബാക്ടീരിയ രോഗങ്ങൾ തലയിൽ ഉള്ളവർക്ക് അനുയോജ്യമല്ല.
2.ചെമ്പരത്തി താളി
നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ചെമ്പരത്തി താരന് മാറിക്കിട്ടാൻ നല്ല രീതിയിൽ ഫലം ചെയ്യുന്ന ഒരു മരുന്നാണ്. ചെമ്പരത്തിയുടെ ഇലകൾ അരച്ച് തലയിൽ തേച്ചുപിടിപ്പിക്കുക ഇതിലൂടെ തലയെ ക്ലീനാക്കി നിർത്താൻ കഴിയും.
3.ചീവയ്ക്കാപ്പൊടി
കടകളിൽ നിന്നും ലഭിക്കുന്ന ഒരിനം പൊടി ആണിത് കുളിക്കുന്നതിനു മുമ്പ് തലയിൽ തേച്ച് കഴുകി കളയുക.
4.മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ആൽബമിൻ ആണ്. കുളിക്കുന്നതിന്റെ പത്തു മിനിട്ട് മുമ്പ് രണ്ടു മുട്ടയുടെ വെള്ള എടുത്ത് പതപ്പിച്ച് തലയോട്ടിയിൽ ചേർത്ത് കഴുകിക്കളയുക. ഇത് തലയെ നീറ്റായി നിർത്തുന്നു അതുപോലെ തലക്ക് നല്ല കണ്ടീഷൻ നൽകുന്നു.
5.ആര്യവേപ്പില
ആര്യവേപ്പില രാത്രിയിൽ വെള്ളത്തിൽ ഇട്ടുവച്ച് രാവിലെ അതിന്റെ വെള്ളമെടുത്ത് തല കഴുകുക തലയിലെ ഫംഗസ് ബാക്ടീരിയ രോഗങ്ങൾ തടഞ്ഞുനിർത്തി തലക്ക് തണുപ്പ് നൽകുന്ന പ്രധാന മരുന്നാണിത്.
6.നാച്ചുറൽ കോമ്പിനേഷൻ
ഉലുവ വെള്ളത്തിലിട്ട് വെച്ച് നല്ലപോലെ കുതിർത്തശേഷം ഇത് അരച്ച് ഇതിലേക്ക് മുട്ടയുടെ വെള്ള മിക്സ് ചെയ്യുക കൂടാതെ മൂന്നോ നാലോ തുള്ളി നാരങ്ങാനീര് ഉറ്റിച്ചു മിക്‌സാക്കി തലയിൽ തേച്ചുകഴുകിക്കളയുക.
ഇത് താരൻ മാറികിട്ടാൻ നാച്ചുറലായി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഒരു കോമ്പിനേഷനാണ്.
താരൻ ഉള്ളവർ ഭക്ഷണത്തിൽ ചേർക്കേണ്ടത്
താരൻ ശല്യം ഉള്ളവർ പ്രധാനമായും കഴിച്ചിരിക്കേണ്ട ഒന്നാണ് തൈരും മോരും. ഇവകൾ രണ്ടും ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാക്കുന്നു. സ്കിന്നിന് സംരക്ഷണം നൽകാൻ ഇത്തരം ബാക്ടീരിയകൾ ആവശ്യമാണ്, വൈറ്റമിൻ E അടങ്ങിയ ഭക്ഷണങ്ങൾ, മത്സ്യങ്ങൾ കഴിക്കുക അതുപോലെ നെട്സുകളും ഭക്ഷണത്തിലുൾപ്പെടുത്തുക.