സ്യൂഡോമോണാസിന്റെ വീര്യം കൂട്ടാനുള്ള ഉപാധി

സ്യൂഡോമോണാസിന്റെ വീര്യം കൂട്ടുന്നതിന് തേങ്ങ ഉടച്ച ഉടനെയുള്ള (കാൽ മണിക്കൂറിനകം ഉപയോഗിച്ചിരിക്കണം) 

തേങ്ങാവെള്ളവും  പച്ചച്ചാണകവും ആണ് ആവശ്യമുള്ളത്.

നമ്മുടെ അടുക്കളത്തോട്ടത്തിൽ ബാക്ടീരിയകൾക്ക് എതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് സ്യൂഡോമോണാസ്. 

ഈ സ്യൂഡോമോണാസിന്റെ വീര്യം കൂട്ടാൻ ഏറ്റവും മികച്ചത് ചാണക പാലുമായി സംയോജിപ്പിക്കുക എന്നതാണ്.

പച്ചച്ചാണകം ഉപയോഗിച്ച് ചെടികളിലെ ബാക്ടീരിയൽ വാട്ടം ചെറുക്കുന്ന വിധം 

 ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം പച്ചചാണകം എന്നതോതിൽ കലക്കി അടിയാൻ വയ്ക്കുക. അതിനുശേഷം ഇതിൻറെ തെളി അരിച്ചെടുത്ത് അതിൽ 20 ഗ്രാം സ്യൂഡോമോണസിന്റെ പൊടി ചേർത്തിളക്കി ചെടികളിൽ തളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചെടികളിൽ കണ്ടുവരുന്ന എല്ലാവിധ ബാക്ടീരിയൽ രോഗങ്ങളും ഇല്ലാതാക്കാം.

തേങ്ങാവെള്ളവും സ്യൂഡോമോണാസും സംയോജിപ്പിച്ചാൽ സ്യൂഡോമോണസിന്റെ വീര്യം കൂട്ടാൻ സാധിക്കും. 

ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സ്യൂഡോമോണാസ് ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത്. സാധാരണ ഗതിയിൽ ഏകദേശം രണ്ട് ശതമാനം വീര്യത്തിലാണ് ഇത് ഉപയോഗിക്കുന്നത്. തേങ്ങാവെള്ളം ചേർത്തു പൊടിയുടെ അളവ് കുറച്ച് ലായനിയുടെ വീര്യം കൂട്ടാൻ നമുക്ക് സാധിക്കും. 2 ശതമാനം വീര്യമുള്ള 10 ലിറ്റർ സുഡോമോണസ് ലായിനി ഉണ്ടാക്കുന്നതിന് 200 ഗ്രാം പൊടിക്ക് പകരം വെറും 50 ഗ്രാം സ്യൂഡോമോണാസ് പൊടി മതി. 100 മില്ലി ലിറ്റർ പുതിയ തേങ്ങാവെള്ളവും ഒരു ലിറ്റർ വെള്ളവും ചേർത്ത് സ്യൂഡോമോണാസ് പൊടി നാലുമണിക്കൂർ കലക്കി വയ്ക്കുക അതിനുശേഷം 9 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ കൊടുക്കാം. നാല് ഇരട്ടിയിൽ കൂടുതൽ വീര്യം ഉണ്ടാകും. ദ്രവരൂപത്തിൽ ഉള്ളതാണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിന് സ്യൂഡോമോണാസ് 2.5 മിലി മതിയാവും.

സ്യൂഡോമോണാസ് ഏതൊക്കെ ചെടികൾക്ക്?

1.നെല്ലിന്റെ ബാക്ടീരിയൽ വാട്ടം

2.നെല്ലിന്റെ ഇലകരിച്ചിൽ

3.തക്കാളി, വഴുതന എന്നിവയുടെ അഴുകൽ രോഗം

4. വെള്ളരി പോലുള്ള പടർന്നുകയറുന്ന ചെടികളിൽ കാണുന്ന മഞ്ഞളിപ്പ്

5.വാഴയുടെ പനാമ വാട്ടം

6. ഇഞ്ചി അഴുകൽ

7.ഓർക്കിഡ, റോസ് എന്നിവയിൽ കാണപ്പെടുന്ന എല്ലാവിധ രോഗങ്ങൾക്കും.

പൂന്തോട്ട സസ്യങ്ങൾക്ക് ഇത് ഉപയോഗിക്കുമ്പോൾ സ്യൂഡോമോണാസ് ദ്രവരൂപത്തിലുള്ളത് ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനം കിട്ടും.


ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section