റോളീനിയ പഴത്തെ പരിചയപ്പെടാം rollinia fruit malayalam

 റോളീനിയ

 ലവർഗ്ഗശേഖരങ്ങളുള്ളവരുടെ ഇടയിൽ സുപരിചിതമായി അറിയപ്പെടുന്ന ഇനമാണ് റോളീനിയ ബിർബ എന്ന പേരിലും അറിയപ്പെടുന്നത്.


റോളീനിയ വിത്തുതൈകൾ രണ്ട് -മൂന്നുവർഷത്തിൽ ഫലം തന്നുതുടങ്ങും അതിനാൽ ബഡ്/ ഗ്രാഫ്റ്റ് നടുന്നതിനേക്കാൾ വിത്തുതൈകൾ നടുന്നതാണുത്തമം.
മികച്ച രുചിയുള്ളയിനങ്ങളും തീരെ രുചിയില്ലാത്തതും വലിപ്പചെറുപ്പത്തിലും ആകൃതിവ്യത്യാസങ്ങളുമുള്ള കുറച്ചധികം ഇനങ്ങൾ റൊളീനിയയിൽ ഉണ്ട് 

മണ്ണ്, കാലാവസ്ഥ തുടങ്ങിയവയും ഒരുപരിധിവരെ പഴങ്ങളുടെ രുചിയെ ബാധിക്കും.

വിത്തുതൈകൾ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആത്തയിനമാണ് റോളീനിയ. വിത്തുതൈകൾ കവറിൽ അധികകാലം നിലനിർത്തരുത്. കാരണം ആഴത്തിൽ വളരുന്ന തായ് വേര് നശിക്കാനിടയാകും. നടുന്ന സ്ഥലം നല്ല മണ്ണിളക്കവും ആഴത്തിൽ വേരോട്ടം ഉണ്ടാകാനിടയായതായാൽ നന്ന്. റോളിനിയയുടെ തായ് വേര് ആഴത്തിലും പക്കവേരുകൾ മുകൾപരപ്പിലെ മണ്ണിനോടുചേർന്നുമാണ് കാണപെടുന്നത്.

 അകയാൽ ആഴത്തിൽ കുഴിയെടുത്തതിനു ശേഷം മണ്ണും ചാണകപൊടി എല്ലുപൊടി എന്നിവയെല്ലാം കൂട്ടികലർത്തിയ മണ്ണ് തിരികെ കുഴിയിൽ നിറച്ച് അതിനുമുകളിൽ തൈകൾ നടാം നന്നായി വേരോട്ടം കിട്ടുവാൻ ഇതുസഹായിക്കും. നല്ല ഉയരത്തിലും നിറയെ ഇലചാർത്തുകളുമായി വളരുന്നതാകയാൽ കാറ്റുപിടിച്ചു മറിഞ്ഞുവീഴാൻ വളരെ സാധ്യത ഉള്ള ഒരു മരമാണിത്. അതിനാൽ മേൽപ്പറഞ്ഞ രീതിയിൽ നടുകയും അധികം ഉയരത്തിൽ വളരാതെ വളർച്ചനിയന്ത്രിക്കുകയും ചെയ്യെണ്ടതാണ്. തായ് വേരുകൾ നശിക്കാതെ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകതയും ഇതാണ്. തൈകൾ വളർന്ന് ഒരാൾ - ഒന്നരയാൾ പൊക്കത്തിൽ മുകൾ തലപ്പ് നുള്ളികളഞ്ഞ് ശാഖകൾ പാർശ്വങ്ങളിലേക്ക് വളരാനനുവധിക്കുന്നത് അധികം ഉയരത്തിൽ വളരാതിരിക്കുവാനും വിളവെടുക്കാനും ഉപകരിക്കും. 

തടത്തിൽ അധികകാലം വെള്ളം കെട്ടിനിൽക്കാതെ നോക്കണം വെള്ളം തുടർച്ചയായി കെട്ടിനിന്നാൽ ഇലകൾ മഞ്ഞളിക്കുകയും വളർച്ചയെ ബാധിക്കുകയുമൊക്കെ ചെയ്യും. എന്നാൽ തുടർച്ചയായി അല്ലാത്ത വെള്ള കെട്ടുകളെ അധിജീവിക്കാൻ ശേഷിയുള്ളതാണ് റൊളീനിയ എക്കൽ നിറഞ്ഞതും മഴക്കാലങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുണ്ടാവുന്ന വെള്ളകെട്ടുകൾ കാണപെടുന്ന താഴ്ന്ന പ്രദേശങ്ങളിലും വളർത്താം.


"മരങ്ങളിൽ നിന്നുതന്നെ പഴുക്കുന്നതാണ് പഴങ്ങൾക്ക് മികച്ച രുചികിട്ടുവാൻ സഹായിക്കുക"


മരങ്ങളിൽ നിന്നു പഴുക്കുമ്പോൾ പുറം തൊലിയോടുചേർന്ന മുള്ളുകൾ കറുത്തനിറമാകുന്നമാത്രയിൽ വിളവെടുക്കാം. നാരുകൾ തീരെയില്ലാത്തതും ക്രീമിയുമായ റൊളീനിയ പഴങ്ങൾ നേരിട്ടും തണുപ്പിച്ചും ഐസ്ക്രീം ആക്കിയും മറ്റും കഴിക്കാം. 

* ഈ പഴങ്ങൾ അധികദിവസം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കാത്തത് ഒരു ന്യൂനതയും വ്യവസായിക ഉൽപ്പാദനത്തിന് തടസവുമാണ്.

ഇനി സ്ഥലസൗകര്യം കുറവുള്ളവർക്ക് റൊളിനിയ വലിയ Container കളിൽ വളർത്താം (Drums) 50 ലിറ്റർ 100 ലിറ്റർ ഡ്രമ്മുകൾ ഉപയോഗിക്കാം. ഇതിനായി നമ്മൾ ലയർ ചെയ്തതോ ഗ്രാഫ്റ്റുചെയ്തതോ ആയ തൈകൾ ഉപയോഗിക്കണം Mountain Soursop (Annona Montana) Pond apple (Annona glabra) എന്നിവ Rootstock ആയ ഗ്രാഫ്റ്റുകൾ Dwarf ആയി വളരുവാൻ ഉപകരിക്കും. മുള്ളാത്തയിലും ഗ്രാഫ്റ്റുചെയ്യാം എന്നാൽ ഉയരം കുറഞ്ഞുവളരുവാൻ ഏറ്റവും അനുയോജ്യം pondapple ൽ ഗ്രാഫ്റ്റുചെയ്തുവളർത്തുന്നതാണ് pond apple വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നതും വെള്ളകെട്ടിനെ അതിജീവിക്കാൻ വളരെയധികം ശേഷിയുമുള്ള ഒരു ആത്തവർഗ്ഗമാണ് അതിനാൽ ഇത് Rootstock ആയി ഉപയോഗിച്ചാൽ വെള്ളകെട്ടുള്ളസ്ഥലങ്ങളിലേക്ക് വളരെ അനുയോജ്യമാണ്. ഇത്തരത്തിലുള്ളഗ്രാഫ്റ്റ് തൈകൾ സ്ഥലപരിമിതിയുള്ളവർക്ക് ടെറസിലും മറ്റും വളർത്താം. വർഷത്തിൽ ഒരിക്കൽ ഉയരത്തിൽ പോകുന്ന ശാഖകൾ മുറിച്ചുമാറ്റി നിയന്ത്രിച്ചു വളർത്തിയാൽ മതിയാവും മുറിപാടുകളിൽ Fungiside ഉപയോഗിക്കേണ്ടതുമാണ്.

പൂവിടുന്ന ആദ്യവർഷങ്ങളിൽ കായ്പിടുത്തം താരതമ്യേന കുറവായിരിക്കും 

എന്നാൽക്രമേണ വിളവുകൂടികൊണ്ടിരിക്കും ആത്തവർഗ്ഗചെടികളിൽ ഒരേ പൂവിൽ തന്നെയുള്ള ആൺപെൺ പരാഗഭാഗങ്ങൾ വ്യത്യസ്ഥ സമയങ്ങളിൽ വിരിയുന്നതിനാൽ സ്വയം പരാഗണ സാധ്യത കുറയ്ക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലെ ആർദ്രതയാർന്ന അന്തരീക്ഷത്തിൽ ആൺ പെൺ പരാഗങ്ങൾ കൂടുതൽ നേരം പ്രവർത്തന സജ്ജമാകുകയും പരാഗണ വാഹകർ മൂലം നല്ലരീതിയിൽ പരാഗണം നടക്കുകയും കായ്പിടുത്തം വർദ്ധിക്കുകയും ചെയ്യുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section