ലോകത്ത് ഏറ്റവും കൂടുതൽ ആയുസ് ഉള്ളത് ജപ്പാൻകാർക്കാണ് .അതിന് അവരുടെ ജീവിതത്തിൽ അവർ സ്വീകരിക്കുന്ന ചില ദിനചര്യകളും ഭക്ഷണക്രമവും ആണ് ധാരളമായി പുകവലിക്കുന്നവരാണ് ജപ്പാൻകാർ, എങ്കിലും അവർ ദിവസേനയുള്ള ധാരാളം വ്യായാമങ്ങളിലൂടെ അതിൻ്റെ പ്രത്യഘാദങ്ങളെ പരിഹരിക്കാൻ അവർക്ക് കഴിയുന്നു. ഈ വ്യായാമം ജിമ്നേശ്യയിൽ നിരന്തരം വ്യായാമം ചെയ്തുകൊണ്ടല്ല.
പകരം, ഈ വ്യായാമം അവരുടെ സംസ്കാരത്തിലും ജീവിതത്തിന്റെ ദൈനംദിന ഭാഗത്തിലും വേരൂന്നിയതാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, 98 ശതമാനം കുട്ടികളും നടന്നോ സൈക്കിളിലോ ആണ് സ്‌കൂളിലേക്ക് പോകുന്നത്.
▪️ മത്സ്യ ആഹാരം
ജാപ്പനീസ് ഭക്ഷണത്തിന്റെ പ്രധാന ആഹാരം മത്സ്യമാണ്. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രധാനമായി കൊഴുപ്പ് താരതമ്യേന കുറവാണ്.
▪️ പച്ചക്കറികൾ
ജാപ്പനീസ് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ മത്സ്യം ഒരു പ്രധാന ഘടകമാണെങ്കിലും മറ്റ് പ്രധാന ഭാഗങ്ങളും കൂടി ഉണ്ട്. ധാരാളം പച്ചക്കറികൾ, അരി ഭക്ഷണം, ഹെർബൽ ടീ എന്നിവ മെനുവിന്റെ വലിയൊരു ഭാഗമായി ഉപയോഗിച്ച് വരുന്നു .
▪️ ഹെർബൽ ടീ
ഹെർബൽ ടീ സാധാരണ ചായകളെ പോലെ അല്ല.ഹെർബൽ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും രോഗങ്ങളെയും അണുബാധകളെയും ചെറുക്കുന്നതിനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.