അടുക്കളത്തോട്ടം നന്നാവാൻ
എന്തു ചെയ്തിട്ടും അടുക്കളത്തോട്ടം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നാണോ പരിഭവം. വീട്ടിൽ കറിവെക്കാൻപോലും പച്ചക്കറി കിട്ടുന്നില്ലെന്നാവും വീട്ടമ്മമാരുടെ അടക്കംപറച്ചിൽ. ചെടിനട്ടുവെച്ചിട്ടോ കുറച്ചു സമയം കളഞ്ഞിട്ടോ കാര്യമില്ല.
വിത്ത് തെരഞ്ഞെടുപ്പ് മുതൽ നടീൽ, നനയ്ക്കൽ, വളം, പരിചരണം, വിളവെടുക്കൽ എന്നിവ ശാസ്ത്രീയമായി ചെയ്തെങ്കിലേ ഉദ്ദേശിച്ച ഫലമുണ്ടാവൂ. ഇനി ഈ ആറു വഴികൾ പരീക്ഷിച്ചുനോക്കൂ. ഫലം അനുഭവിച്ചറിയാം.
വിത്ത്
വിത്തുകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ കിളിർക്കുന്ന സമയം കൂട്ടാം. വിത്തു പാകും മുമ്പ് മണ്ണ്, വെയില്‍ കൊള്ളിച്ച് അണുമുക്തമാക്കുക. സങ്കരയിനങ്ങളില്‍നിന്നു വിത്തു ശേഖരിക്കരുത്, ഒടുവിൽ ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്. വിത്തു നടുന്നതിനുമുമ്പ് 6-12 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്താൽ പെട്ടെന്ന് മുളക്കും.
നനക്കൽ
ആവശ്യാനുസരണം മാത്രം നനക്കുക. കൂടുതല്‍ ജലം നൽകരുത്. ആവശ്യമുള്ള വെള്ളം ആവശ്യമായ സമയങ്ങളില്‍ കൃത്യമായി നല്‍കണം. കോവല്‍, മുരിങ്ങക്ക എന്നിവക്ക് ഏറെ വെള്ളം വേണ്ട. കനത്ത മഴയും ഈര്‍പ്പവും തക്കാളിക്ക് യോജിച്ചതല്ല. ചീരക്ക് നന ചുവട്ടില്‍ മാത്രം. ഇലയില്‍ നനക്കരുത്.