വെണ്ണയിൽ മായം കലർന്നിട്ടുണ്ടോ?
മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന വെണ്ണയിൽ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ. മൈദയിലും പഞ്ചസാരയിലും ചായപ്പൊടിയിലുമൊക്കെ മായം (Adulteration) കണ്ടെത്തുന്ന വിധം എങ്ങനെയാണെന്ന് അടുത്തിടെ നാം കണ്ടതാണ്. ഇപ്പോഴിതാ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന വെണ്ണയിൽ (Butter) മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ).
വെണ്ണയിൽ സാധാരണ ചേർക്കാറുള്ള മായം സ്റ്റാർച്ച് ആണ്.
ഇത് അമിതമായി ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. എന്തായാലും വെണ്ണയിൽ മായം കണ്ടെത്തുന്നതിനുള്ള വിദ്യ വീഡിയോ രൂപത്തിലാണ് എഫ്എസ്എസ്എഐ പങ്കുവച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഇവർ വീഡിയോ പങ്കുവച്ചത്.
വെണ്ണയിലെ മായം കണ്ടെത്തുന്നതിന് ആദ്യം ഒരു ഗ്ലാസിൽ കുറച്ച് വെള്ളമെടുത്ത് അതിലേയ്ക്ക് അൽപ്പം വെണ്ണ ഇടുക. ഇനി ഇതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി അയഡിൻ ലായനി ചേർക്കാം. കുറച്ച് സമയം കാത്തിരിക്കാം. വെണ്ണയിൽ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടെങ്കിൽ ഗ്ലാസിലെ വെള്ളത്തിന് നീല നിറമാകും. മായമൊന്നും അടങ്ങിയിട്ടില്ലെങ്കിൽ ഗ്ലാസിലെ വെള്ളത്തിന് നിറമാറ്റമൊന്നും സംഭവിക്കുകയില്ല.
✒ഇതുപോലെയുള്ള വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.